Connect with us

കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പൃഥ്വിരാജിന്റെ ആ കഥാപാത്രത്തെയാണ്; അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ടൊവിനോ തോമസ്

Malayalam

കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പൃഥ്വിരാജിന്റെ ആ കഥാപാത്രത്തെയാണ്; അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ടൊവിനോ തോമസ്

കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് പൃഥ്വിരാജിന്റെ ആ കഥാപാത്രത്തെയാണ്; അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് ടൊവിനോ തോമസ്

ഒടിടി റിലീസിന് പിന്നാലെ ടൊവീനോ ചിത്രമായ കള വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും കഥാപാത്രങ്ങളും രാഷ്ട്രീയവുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ്. സംഘര്‍ഷ രംഗങ്ങള്‍ ധാരാളം ഉള്ളതിനാല്‍ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഷാജിയെ കുറിച്ചുള്ള തന്റെ അനുഭവവും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് ടൊവിനോ.

ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മുംബൈ പൊലീസിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് ഓര്‍മ്മ വന്നിരുന്നതെന്ന് ടൊവിനോ പറയുന്നു. സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ‘മുംബൈ പൊലീസിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിനുണ്ടാകുന്ന മാറ്റമാണ് കളയില്‍ ഷാജിയെ ചെയ്യുമ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജ് ആ കഥാപാത്രത്തെ ചെയ്തത് എല്ലാവര്‍ക്കും പ്രചോദനമായി.

ഞാന്‍ എപ്പോഴും ആരാധനയോടെ നോക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ശരിക്കും അത്ഭുതം തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരിക്കലും ഇന്‍സെക്യുര്‍ ആയി ഫീല്‍ ചെയ്യേണ്ടതില്ലെന്ന് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. ഇത് പൃഥ്വിരാജിന്റെ മാത്രം കാര്യമല്ല. നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ വരെ വ്യത്യസ്തങ്ങളായ റോളുകള്‍ ചെയ്തിട്ടുണ്ട്. അവരെല്ലാവരും എനിക്ക് പ്രചോദനമാകാറുണ്ട്. ഹീറോ ആയി നിങ്ങള്‍ക്ക് ഇത്രയൊക്കെ കാലമേ അഭിനയിക്കാനാകൂ,’ എന്നും ടൊവിനോ പറഞ്ഞു.

രോഹിത് വിഎസ് ആണ് ചിത്രത്തിന്റെ സംവിധാനം. മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

More in Malayalam

Trending

Recent

To Top