Malayalam
ആ കാരണത്താല്‍ ഒരേസമയം കരയുകയും സന്തോഷിക്കുകയും ചെയ്യുന്നു; ചിത്രങ്ങള്‍ പങ്കു വെച്ച് അഹാന
ആ കാരണത്താല്‍ ഒരേസമയം കരയുകയും സന്തോഷിക്കുകയും ചെയ്യുന്നു; ചിത്രങ്ങള്‍ പങ്കു വെച്ച് അഹാന
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുണ്ട്. തന്റെ പുതിയ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞദിവസങ്ങളില്‍ അഹാനയുടെ പുത്തന്‍ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അഹാന. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായും വലിയ സങ്കടമുണ്ടെന്നും താരം പറയുന്നു.
അതിസുന്ദരമായ സൂര്യോദയം കണ്ടു. എന്നാല്‍ അത് അത്ര വലിയകാര്യമൊന്നുമല്ല, കഴിഞ്ഞ ഒരു മാസങ്ങളായി താന്‍ ഏറെ ആസ്വദിച്ചിരുന്ന ചര്യ ഇന്ന് അവസാനിക്കുകയാണ്. ഉലകത്തിന്റെ സ്‌പെഷ്യല്‍ സമ്മാനമെന്ന് തോന്നിയ ഒരു സിനിമയുടെ ഷൂട്ടിങ് ഇന്ന് അവസാനിച്ചിരിക്കുകയാണ്. എന്തൊരു സുന്ദരമായ ഒരു മാസമായിരുന്നു ഇത്. വളരെ മികച്ച ക്രൂ. വളരെ നല്ല പ്രൊഡക്ഷനും സഹതാരങ്ങളും. സിനിമയെ പറ്റി കൂടുതല്‍ സംസാരിക്കാനായി തനിക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്ന് അഹാന കുറിച്ചിരിക്കുന്നത്.
എന്നാല്‍ തന്റെ ഹൃദയം കരയുകയും ഒരേസമയം ചിരിക്കുകയുമാണെന്നും അഹാന കുറിച്ചു. കാരണം വിടപറച്ചിലുകള്‍ തനിക്ക് ഇഷ്ടമല്ലെന്നും നടി പറയുന്നു. വളരെ മികച്ച ഒരു ടീം, വളരെ പെട്ടെന്ന് കുടുംബമായി മാറിയവരോട് പെട്ടെന്ന് ഗുഡ് ബൈ പറയേണ്ടി വരുന്നതിനാലാണ് ഹൃദയം കരയുന്നതെന്നും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതു കൊണ്ടാണ് ഹൃദയം കൊണ്ട് ഒരുപാട് സന്തോഷിക്കുന്നത് എന്നും അഹാന കുറിച്ചു. നാന്‍സി റാണിയാണ് അഹാനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
