Connect with us

ദിലീപ് അറസ്റ്റിലായി എന്നറിഞ്ഞതോടെ മഞ്ജു ചെയ്തത്! അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ സംഭവിച്ചത്…

Malayalam

ദിലീപ് അറസ്റ്റിലായി എന്നറിഞ്ഞതോടെ മഞ്ജു ചെയ്തത്! അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ സംഭവിച്ചത്…

ദിലീപ് അറസ്റ്റിലായി എന്നറിഞ്ഞതോടെ മഞ്ജു ചെയ്തത്! അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ സംഭവിച്ചത്…

താരത്തിളക്കം കൊണ്ട് മുന്നിൽ നിൽക്കുകയാണ് മലയാളികളുടെ ജനപ്രിയ നായകൻ ദിലീപും മഞ്ജു വാരിയറും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തി ഇടയ്ക്ക് വെച്ച് വേർപിരിയുകയായിരുന്നു ഇരുവരും . വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ആ വേർപിരിയൽ. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും തൊട്ടുപിന്നാലെ കാവ്യയുമായുള്ള വിവാഹവും കൂടി ആയതോടെ ഒത്തിരി ഗോസിപ്പുകളായിരുന്നു പുറത്ത് വന്നത്

കരിയറിലേയും വ്യക്തി ജീവിതത്തിലേയും പ്രതിസന്ധികളേയുമെല്ലാം ധൈര്യത്തോടെ നേരിടുകയായിരുന്നു മഞ്ജു. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ട് തന്നെയായിരുന്നു.നൃത്തവേദിയിലേക്കായിരുന്നു ആദ്യമെത്തിയത്. പിന്നാലെയായി ഹൗ ഓള്‍ഡ് ആര്‍യൂവും താരത്തെ തേടിയെത്തുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴുള്ള മഞ്ജു വാര്യരുടെ പ്രതികരണത്തെക്കുറിച്ചും അന്നത്തെ അഭിനയത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സേതു അടൂര്‍.

‘കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മോഹന്‍ലാല്‍. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. സിദ്ദു പനയ്ക്കലായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പുള്ളിക്ക് പെട്ടെന്ന് വേറൊരു സിനിമ വന്നപ്പോഴാണ് എന്നെ ഇതിലേക്ക് വിളിച്ചതെന്ന് സേതു അടൂര്‍ പറയുന്നു. മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെയായി സംസാരിച്ച് ധാരണയായ സമയത്താണ് ഞാനെത്തിയത്. തിരക്കഥയൊക്കെ പൂര്‍ത്തിയാക്കിയിരുന്നു.

മോഹന്‍ലാല്‍ എന്ന പേരാണ് ആ സിനിമയെ വിജയിപ്പിച്ചത്. മഞ്ജു വാര്യര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു മീനുക്കുട്ടി. ആമിയിലും അഭിനയിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. വൈകുന്നേരം വരെ ആമിയിലും രാത്രിയില്‍ മോഹന്‍ലാലിലും അങ്ങനെയായിരുന്നു അഭിനയിച്ചിരുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്ന സമയത്ത് മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ലൊക്കേഷനിലുണ്ടായിരുന്നു

ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത വന്നതോടെ മഞ്ജു വാര്യര്‍ ഇനി അഭിനയിക്കുമോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. അന്നൊരു വില്ലയിലായിരുന്നു ഷൂട്ട്. മഞ്ജുവിന്റെ വീട്ടിലെ രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. അറസ്റ്റിനെക്കുറിച്ച് ആരും ഒന്നും അങ്ങോട്ട് ചോദിച്ചില്ല, ഇങ്ങോട്ടൊന്നും പറഞ്ഞുമില്ല. ആള്‍ മൂഡിയായിരുന്നു. അഭിനയത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നും മുഖത്ത് കാണിച്ചിരുന്നില്ല. റിലീസിന് മുന്‍പ് സിനിമ മോഹന്‍ലാലിനെ കാണിക്കാനായി ശ്രമിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ അത് നടന്നിരുന്നില്ല. മോഹന്‍ലാലിന്റെ സിനിമയുടെ ചിത്രീകരണം കാണുന്ന മീനുക്കുട്ടിയുടെ രംഗങ്ങളെടുക്കാനുള്ള പ്ലാനുണ്ടായിരുന്നു തുടക്കത്തില്‍. എന്തുകൊണ്ടോ അത് നടന്നില്ല. അതിന്റെ നിര്‍മ്മാതാവും സംവിധായകനും അങ്ങനെയൊരു കാര്യം പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടക്കാതെ പോയി.

More in Malayalam

Trending

Recent

To Top