Malayalam
നടന്മാര് കന്നുകാലിക്കൂട്ടം പോലെയാണ്, അത് പോലെ കൈകാര്യം ചെയ്യണം; താന്‍ അങ്ങനെയും പറയില്ലെന്ന് അടൂര്‍ ഗോപാല കൃഷ്ണന്
നടന്മാര് കന്നുകാലിക്കൂട്ടം പോലെയാണ്, അത് പോലെ കൈകാര്യം ചെയ്യണം; താന്‍ അങ്ങനെയും പറയില്ലെന്ന് അടൂര്‍ ഗോപാല കൃഷ്ണന്
നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് അടുര്‍ ഗോപാല കൃഷ്ണന്. ഇപ്പോഴിതാ സിനിമകളില്‍ അഭിനയിക്കാന്‍ ആര്‍ക്കും സാധിക്കും കഴിവ് സംവിധായകനാണ് വേണ്ടതെന്ന കാഴ്ച്ചപ്പാട് പണ്ടുണ്ടായിരുന്നുവെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. എന്നാല്‍ ഇന്ന് അതു പറയില്ല. അവരില്‍ പ്രതിഭ വേണം.
ഹിച്ച്കോക്ക് ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞിരുന്നു, നടന്മാര് കന്നുകാലിക്കൂട്ടം പോലെയാണെന്ന്. അതു വലിയ ബഹളമായപ്പോള്‍ അദ്ദേഹം വിശദീകരിച്ചു- അവരെ കന്നുകാലിക്കൂട്ടം പോലെ കൈകാര്യം ചെയ്യണം എന്നാണ് പറഞ്ഞതെന്ന്. ഞാന്‍ അങ്ങനെയും പറയില്ല. കഴിവുള്ളവരെക്കൊണ്ടേ എന്തെങ്കിലും ചെയ്യിക്കാന്‍ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
നടീനടന്മാരെ അറിയണം. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അവരെ ആ രീതിയില്‍ കൈകാര്യം ചെയ്യണം. ഈ ഡയറക്ടര്‍ ഒരു ആക്ടര്‍ കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞതായി കേട്ടിട്ടുണ്ട്. പഴയ നാടകാഭിനയത്തിന്റെ ഫലമായിരിക്കും. സംവിധായകന് നടനായാല്‍, എങ്ങനെ വേണമെന്നു കൃത്യമായി കാണിച്ചു കൊടുക്കാന്‍ പറ്റും. എത്രവട്ടം വേണമെങ്കിലും തിരുത്തി അഭിനയിക്കാന്‍ ശാരദ തയാറായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ മീടൂ ആരോപണത്തില്‍ വൈരമുത്തുവിനെതിരെ നടന്ന പ്രശ്നങ്ങളില്‍ പ്രതികരണവുമായി ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനും കൂടിയ അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്കാരമെന്നാണ് ദി ക്യൂവിനോട് അടൂര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചത്. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞു.
