Connect with us

ബിഗ് ബോസ് വീട്ടിൽ വെച്ച് സൂര്യയ്ക്ക്അപകടം സംഭവിച്ചു! പല്ലു പൊട്ടിയത് അങ്ങനെ, ആസിഡ് ഭീഷണിയെ വരെ നേരിട്ടയാളാണ്….

Malayalam

ബിഗ് ബോസ് വീട്ടിൽ വെച്ച് സൂര്യയ്ക്ക്അപകടം സംഭവിച്ചു! പല്ലു പൊട്ടിയത് അങ്ങനെ, ആസിഡ് ഭീഷണിയെ വരെ നേരിട്ടയാളാണ്….

ബിഗ് ബോസ് വീട്ടിൽ വെച്ച് സൂര്യയ്ക്ക്അപകടം സംഭവിച്ചു! പല്ലു പൊട്ടിയത് അങ്ങനെ, ആസിഡ് ഭീഷണിയെ വരെ നേരിട്ടയാളാണ്….

ബിഗ് ബോസ് സീസണ്‍ 3 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളാണ് സൂര്യ മേനോന്‍. മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞതോടെയായിരുന്നു സൂര്യയെ വിമര്‍ശിച്ച് ഒരുവിഭാഗം എത്തിയത്.

മത്സരത്തിലെ നിലനില്‍പ്പിനായി ലവ് ട്രാക്കുമായി മുന്നേറുകയാണ് സൂര്യയെന്നായിരുന്നു വിമര്‍ശനങ്ങള്‍. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയപ്പോള്‍ സൂര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. നാളുകള്‍ക്ക് ശേഷമായി താരം ലൈവ് വീഡിയോയുമായെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. അഡോണിയും സൂര്യയുടെ ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എല്ലാവരുമായും അത്യാവശ്യം ആരോഗ്യപരമായി സൗഹൃദമുണ്ട്. പല്ലിന്റെ കാര്യം എല്ലാവരും ചോദിച്ചിരുന്നു. ബിഗ് ബോസ്സിലായിരുന്നപ്പോൾ ചെറുതായി ഒന്ന് വീണു. അതോടെ മുൻഭാഗത്തെ പല്ല് പൊട്ടിപ്പോയി, ആ പല്ല് ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. വീടിനടുത്ത് തന്നെ ക്ഷേത്രമുണ്ട്. കുട്ടിക്കാലം മുതലേ തന്നെ അമ്പലത്തില്‍ പോവാറുണ്ടെന്നും സൂര്യ പറയുന്നു.

അവസാനം വരെ സൂര്യയ്‌ക്കൊപ്പം ഋതുവുണ്ടായിരുന്നു. ഋതുവിനെ എനിക്കൊരുപാട് ഇഷ്ടമാണെന്ന് സൂര്യയ്ക്ക് ഒപ്പം ലൈവിൽ എത്തിയ അമ്മയും പറഞ്ഞു

ഇത്രയും പ്രായമായിട്ടും പക്വതയോടെ സംസാരിച്ചൂടേയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. ഇവിടെ എല്ലാവരും അതേ പോലെയാണ് സംസാരിക്കാറുള്ളത്. അത് ജന്മനാ എന്റെ ജീവിതത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. ബോധപൂര്‍വ്വമായി വരുത്തുന്നതല്ല ആരെന്നായിരുന്നു സൂര്യ പറഞ്ഞത്

ഫോണെടുത്ത് നോക്കിയപ്പോഴായിരുന്നു ലൈവ് കണ്ടതെന്ന് പറഞ്ഞായിരുന്നു അഡോണി എത്തിയത്. സൂര്യ ലൈവില്‍ വരുന്ന അന്ന് വന്ന് കുറച്ച് കാര്യം പറയണമെന്നുണ്ടായിരുന്നു. സൂര്യയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

സഹോദരിതുല്യയായ സൂര്യ അനുഭവിച്ച പ്രശ്‌നങ്ങളുണ്ടല്ലോ, ഒരുവിഭാഗം പെരുമാറിയ രീതി അത് അവസാനിപ്പിക്കേണ്ടതാണെന്നായിരുന്നു അഡോണി പറഞ്ഞത്. ഷോ കഴിഞ്ഞതിന് ശേഷവും സൈബര്‍ ആക്രമണം തുടരുന്നതിനാലാണ് പലരും ബിഗ് ബോസില്‍ വരാന്‍ മടിക്കുന്നത്. ഷോയെ ഷോയായിട്ട് എടുക്കണം. അതിന് അപ്പുറത്ത് ഞങ്ങള്‍ക്കെല്ലാം വ്യക്തി ജീവിതമാണ്. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഫേവറിറ്റ് കണ്ടസ്റ്റന്റുണ്ടാവും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ആസിഡ് ഭീഷണിയെ വരെ നേരിട്ടയാളാണ് സൂര്യ. ആസിഡൊഴിച്ച് മുഖം വികൃതമാക്കുമെന്ന് പറയുന്ന പൊതുസമൂഹത്തോട് പോയി പണിനോക്കാനല്ലാതെ വേറൊന്നും പറയാനില്ലെന്നും അഡോണി പറയുന്നു . എന്തെങ്കിലും ഒരു ഇഷ്ടക്കേട് തോന്നിയാല്‍ ആസിഡ് ഒഴിച്ച് അത് ഇല്ലാതാക്കാമെന്ന് കരുതിയാല്‍ അത് വെറുതെയാണ്. സൂര്യ വളര്‍ന്നുവന്ന സാഹചര്യം എന്താണെന്ന് എനിക്കറിയാമെന്നായിരുന്നു അഡോണി പറഞ്ഞത്. കേള്‍ക്കാവുന്നതിന്റെ പരമാവധി കേട്ടു, പറയുന്നവര്‍ പറയട്ടെയെന്നായിരുന്നു സൂര്യയുടെ മറുപടി.

ലൈവിൽ എത്തിയതിനെ പിന്നാലെ മറ്റൊരു പോസ്റ്റുമായി സൂര്യ എത്തിയിരുന്നു. ലൈവ് ആദ്യമായാണ് വരുന്നത്. പലരുടെയും മെസ്സേജുകൾ വായിക്കാൻ സാധിച്ചില്ല . മഴ കാരണം നെറ്റ്‌വർക്ക് പ്രോബ്ലം വന്നു.അത് കൊണ്ട് കൊണ്ട് മെസ്സേജ് പലതും കണ്ടില്ല. ഒരിക്കൽ കൂടി ലൈവ് എത്താമെന്നുള്ള ഉറപ്പ് കൂടി സൂര്യ നൽകിയിട്ടുണ്ട്

More in Malayalam

Trending

Recent

To Top