ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട പോരാട്ടത്തില്‍ സാമ്പത്തികമായി തകര്‍ന്നുവെന്ന് നടിയുടെ പിതാവ് ശങ്കര്‍ ബാജര്‍ജി. 2016-ലാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. ബാങ്കൂര് നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തുന്നത്.
സംഭവത്തില്‍ പ്രത്യുഷയുടെ കാമുകന് രാഹുല്‍രാജ് സിങ്ങിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മകളായിരുന്നു കുടുംബം നോക്കിയിരുന്നത്. അവളുടെ മരണത്തിന് ശേഷം ഞങ്ങള്‍ അനാഥരായി. അവള്‍ക്ക് നീതി ലഭിക്കാന്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ പോരാടി. കേസുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവായി.
ബാങ്കില്‍നിന്ന് പണം വായ്പ്പയായി എടുത്തു. താമസം ഒരു മുറി മാത്രമുള്ള ഒരു വീട്ടിലേയ്ക്ക് മാറ്റേണ്ടി വന്നു. പ്രത്യുഷയുടെ അമ്മ ഒരു ഡേ കെയറില്‍ ജോലി നോക്കുകയാണ്. മകള്‍ പോയതോടെ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. മരണം വരെ ഞങ്ങള്‍ പോരാടും എന്നും ശങ്കര്‍ ബാനര്‍ജി പറഞ്ഞു.
പ്രത്യുഷയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രത്യുഷയുടെ മാതാവ് സോമ ബാനര്‍ജി ബാങ്കൂര് നഗര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 504 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ മുംബൈ പോലീസ് കേസെടുത്തത്. രാഹുലിനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...