ശരിയായ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു, ശങ്കറിനൊപ്പം സിനിമ ചെയ്യുന്നതില്‍ തനിക്ക് വലിയ സന്തോഷവും അതോടൊപ്പം തന്നെ പേടിയുമുണ്ട്; വിശേഷങ്ങളുമായി കിയാര അദ്വാനി

ബോളിവുഡ് യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് കിയാര അദ്വാനി. കഴിഞ്ഞ ദിവസം താരത്തിന്റെ ഷേര്‍ഷാ എന്ന ചിത്രം ആമസോണില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഒരുക്കത്തിലാണ് കിയാര. ശങ്കര്‍ സംവിധാനം ചെയ്ത് രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തിലാണ് കിയാര നായികയാവുന്നത്.
ശങ്കറിനൊപ്പം സിനിമ ചെയ്യുന്നതില്‍ തനിക്ക് വലിയ സന്തോഷവും അതോടൊപ്പം തന്നെ പേടിയുമുണ്ടെന്ന കിയാര ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു. ‘ശങ്കര്‍ സാറിനൊപ്പം സിനിമ ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുള്ളതാണ്.
എല്ലാം വളരെ ഗംഭീരമാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതെന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ്. പിന്നെ ആദ്യമായി ശങ്കര്‍ സാറിനൊപ്പം ചെയ്യുന്ന സിനിമയും. സന്തോഷവും ഒപ്പം തന്നെ ഭയവുമുണ്ട്. ഞാന്‍ എന്റെ മികച്ച പ്രകടനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ്’ എന്നും കിയാര അദ്വാനി പറഞ്ഞു.
നിരവധി ആരാധകര്‍ ഒരു തെന്നിന്ത്യന്‍ സിനിമ ചെയ്യാന്‍ സന്ദേശങ്ങള്‍ അയക്കാറുണ്ട്. എന്നാല്‍ ശരിയായ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു താന്‍ എന്നും കിയാര വ്യക്തമാക്കി. പ്രേക്ഷകര്‍ ഇത്ര കാലമായി തന്റെ തെന്നിന്ത്യന്‍ സിനിമക്കായി കാത്തിരിക്കുന്നു. അപ്പോള്‍ കാത്തിരിപ്പിനൊടുവില്‍ മികച്ച ചിത്രം തന്നെ അവര്‍ക്കായി നല്‍കേണ്ടേ.
എല്ലാ സിനിമയ്ക്ക് മുമ്പും താന്‍ വളരെ പേടിയിലായിരിക്കും. ഷൂട്ടിന് മുമ്പുള്ള ഈ പേടി എപ്പോഴും നല്ലതാണ്. അതിനാല്‍ നന്നായി തയ്യാറെടുക്കാന്‍ സാധിക്കുമെന്നും താരം പറഞ്ഞു. ഇതിന് പുറമെ കാര്‍ത്തിക് ആര്യനൊപ്പം ഭൂല്‍ ഭുലയ്യ 2, വരുണ്‍ ധവാന്റെ ജഗ് ജഗ് ജീയോ എന്നീ ചിത്രങ്ങളിലും കിയാര നായികയാണ്.