Connect with us

ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി! ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട്; കുറിപ്പുമായി നടന്‍

Malayalam

ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി! ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട്; കുറിപ്പുമായി നടന്‍

ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി! ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട്; കുറിപ്പുമായി നടന്‍

നിരവധി ആരാധകരുള്ള താരമാണ് നടന്‍ മോഹിത് മല്‍ഹോത്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഹ്യൂമണ്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടന്‍ മോഹിത് മല്‍ഹോത്രയുടെ കുറിപ്പ് വൈറലാകുകയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഭാരതി എന്ന സ്ത്രീയെ കുറിച്ചാണ് കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണ രൂപം;

12 വര്‍ഷമായി മുംബൈയിലാണ് എന്റെ താമസം. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍ എനിക്ക് വീട്ടില്‍ ഒരു സഹായിയെ ആവശ്യമായി വന്നു. അങ്ങനെയാണ് ഭാരതി എന്റെ ജീവിതത്തിലേക്ക് വരുന്നത്. വീട്ടിലെ എല്ലാ ഭാരങ്ങളും ഭാരതി ഏറ്റെടുത്തു. എന്റെ ഇഷ്ട വിഭവങ്ങള്‍ എന്താണെന്നറിയാന്‍ അമ്മയുമായി ഭാരതി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. പുതിയ റെസിപ്പികള്‍ പഠിക്കാന്‍ ഗൂഗിളില്‍ തിരയാന്‍ പഠിക്കുകയും ചെയ്തു. ഭാരതിയുടെ തായ് കറി അതിഗംഭീരമാണ്.

വൈകി വരുന്ന ദിവസങ്ങളില്‍ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കുന്ന ശീലമുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. അതെല്ലാം ഭാരതി നിരുത്സാഹപ്പെടുത്തിയിരുന്നു. മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അമ്മയെ വിളിച്ച് പരാതി പറയും.

പിന്നെ ഞാനും ഭാരതിയും നന്നായി അടുത്തു. എന്റെ സ്വന്തം സഹോദരിയെപ്പോലെയാണ് എനിക്ക് തോന്നിയത്. ഭാരതിയുടെ മകന്‍ രോഹിതുമായും എനിക്ക് അടുപ്പമുണ്ട്. അവന് ഉപരിപഠനത്തിന് പോകണമെന്ന് എന്നോടൊരിക്കല്‍ പറഞ്ഞു. സാമ്പത്തികസ്ഥിതി നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ ചെലവുകള്‍ ഏറ്റെടുത്തു.

ലോക്ഡൗണില്‍ ഞാന്‍ ഡല്‍ഹിയില്‍ കുടുങ്ങിപ്പോയി. ഭാരതി എന്റെ വീട്ടിലും. എന്നിരുന്നാലും ഞാന്‍ ശമ്പളം മുടക്കിയിരുന്നില്ല. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം വിളിക്കും. മൂന്ന് മാസത്തിന് ശേഷം ഞാന്‍ മുംബൈയില്‍ മടങ്ങിയെത്തി. ഭാരതി എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു. ഏഴ് മാസത്തിനുള്ളില്‍ ഭാരതിയ്ക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി. ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട് എന്നും മോഹിത് കുറിക്കുന്നു

More in Malayalam

Trending

Recent

To Top