Connect with us

സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നു, സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി; ‘ജോജി’യെ പ്രശംസിച്ച് അമേരിക്കന്‍ വാരിക

Malayalam

സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നു, സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി; ‘ജോജി’യെ പ്രശംസിച്ച് അമേരിക്കന്‍ വാരിക

സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നു, സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി; ‘ജോജി’യെ പ്രശംസിച്ച് അമേരിക്കന്‍ വാരിക

ദിലീഷ് പോത്തന്‍ ചിത്രം ‘ജോജി’ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ചിത്രം കണ്ട എല്ലാവരും നല്ല അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് എല്ലാവരും പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന് നിരൂപണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ വാരികയായ ദ ന്യൂയോര്‍ക്കര്‍. കോവിഡ് സാഹചര്യത്തെ മനോഹരവും സൂക്ഷ്മവുമായി കഥയുമായി ഇണക്കിച്ചേര്‍ത്ത ചിത്രമാണ് ജോജിയെന്നും സംവിധായകന്‍ ദിലീഷ് പോത്തന്റെ സാമര്‍ഥ്യത്തെ അഭിനന്ദിക്കുന്നെന്നും സിനിമാനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ബ്രാഡി എഴുതുന്നു.

കോവിഡ് ചലച്ചിത്രമേഖലയെ നിശ്ചലമാക്കിയപ്പോള്‍ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും സാധ്യതയാക്കിയെന്ന് നിരൂപണത്തില്‍ പറയുന്നു.ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും ബ്രാഡി പ്രശംസിക്കുന്നു.ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.

ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന ഉണ്ണിമായ പ്രസാദ് ജോജിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റഎ കഥാപാത്രത്തെയും നിരവധി പേരാണ് അഭിനന്ദിച്ച് എത്തിയത്. അഭിനേതാവ്, അസിസ്റ്റന്റ് ഡയറക്ടര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍, കാസ്റ്റിങ് ഡയറക്ടര്‍ തുടങ്ങി പല റോളുകളില്‍ ഉണ്ണിമായ പ്രസാദ് ഇന്ന് തിളങ്ങുകയാണ്. ദിലീഷ് പോത്തന്‍ ബ്രില്യന്‍സില്‍ പിറന്ന ‘ ജോജി’ യില്‍ ബിന്‍സി എന്ന കഥാപാത്രമായി നടത്തിയ മികവാര്‍ന്ന പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു.

‘ അഞ്ചാംപാതിര’ യിലെ ഡി.സി.പി. കാതറിനായി പോയവര്‍ഷവും ഉണ്ണിമായ അഭിനയമികവ് തെളിയിച്ചിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ ‘ മഹേഷിന്റെ പ്രതികാരം’ , ‘ മായാനദി’ , ‘ തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ , ‘ കുമ്പളങ്ങി നൈറ്റ്‌സ്’ , ‘ ജോജി’ എന്നീ സിനിമകളിലെല്ലാം ക്യാമറയ്ക്ക് പിറകിലും ശ്രദ്ധേയമായ റോളുകളിലും ഉണ്ണിമായ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ജീവിതപങ്കാളികൂടിയാണ് ഇവര്‍. നവമലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഉണ്ണിമായ പ്രസാദ് സിനിമാവിശേഷങ്ങള്‍ പങ്കുവെക്കുന്നു.

More in Malayalam

Trending

Recent

To Top