Connect with us

ഷൂട്ടിംഗിനിടെ നടനെയും നടിയെയും ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, നടി ഗുരുതരാവസ്ഥയില്‍; സംഭവം രാത്രി പതിനൊന്നരയോടെ

News

ബംഗാളില്‍ വെബ് സീരീസിന്റെ ഷൂട്ടിങിനിടെ താരങ്ങള്‍ക്ക് അപകടം. നടി പ്രിയങ്ക സര്‍ക്കാരിനെയും നടന്‍ അര്‍ജുന്‍ ചക്രബര്‍ത്തിയെയും ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സാരമായ പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം.

കൊല്‍ക്കത്തയില്‍ ഇക്കോ പാര്‍ട്ട് ഏരിയയിലാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. ഷൂട്ടിംഗിനായി വഴി അടച്ചിരുന്നെങ്കിലും ബൈക്ക് യാത്രികന്‍ ഇത് ഇടിച്ച് തെറിപ്പിച്ച് എത്തുകയായിരുന്നു.

ഷൂട്ടില്‍ ആയിരുന്ന താരങ്ങളെ ബൈക്ക് ഇടിച്ചു വീഴ്ത്തി. ബൈക്ക് യാത്രികന്‍ കടന്നുകളഞ്ഞതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തെറിച്ചു വീണ പ്രിയങ്ക സര്‍ക്കാരിനു സാരമായ പരിക്കുണ്ട്. കാലിനും ഇടുപ്പിനും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുരടെ നിഗമനം. അര്‍ജുന്‍ ചക്രവര്‍ത്തി നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.

More in News

Trending

Recent

To Top