Malayalam
‘അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ല’; ‘ദി പ്രീസ്റ്റ്’ ന്റെ വിജയത്തിന് പിന്നാലെ വൈറലായി മമ്മൂട്ടിയുടെ മറ്റൊരു ചിത്രം
‘അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ല’; ‘ദി പ്രീസ്റ്റ്’ ന്റെ വിജയത്തിന് പിന്നാലെ വൈറലായി മമ്മൂട്ടിയുടെ മറ്റൊരു ചിത്രം
ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ടു നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പഴയ കാല ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍ നിഖിലയെ പോലെ ചിത്രത്തില്‍ നടി നദിയ മൊയ്ദു മമ്മൂട്ടിയെ നോക്കിയിരിക്കുകയാണ്. ‘അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ലെന്ന’ കാപ്ക്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദി പ്രീസ്റ്റിന്റെ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി മറുപടി പറയവെയാണ് നിഖില മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരുന്നത്. തുടര്‍ന്ന് ആ ചിത്രങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുക്കുകയും വൈറലാകുകയും ചെയ്തു. ദി പ്രീസ്റ്റില്‍ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
നാളുകള്‍ക്ക് ശേഷം കേരളത്തില്‍ സെക്കന്റ് ഷോ അനുവദിച്ചതോടെയാണ് ദി പ്രീസ്റ്റ് റിലീസ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്.
ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്.
