Malayalam
വിശേഷ ദിവസം മാതാപിതാക്കളെ സ്മരിച്ച് മനോജ് കെ ജയന്; ആശംസകളറിയിച്ച് ദുല്‍ഖര്‍ സല്‍മാനും
വിശേഷ ദിവസം മാതാപിതാക്കളെ സ്മരിച്ച് മനോജ് കെ ജയന്; ആശംസകളറിയിച്ച് ദുല്‍ഖര്‍ സല്‍മാനും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്. സര്‍ഗത്തിലെ കുട്ടന് തമ്പുരാനായി എത്തി മലയാളി പ്രേക്ഷകരെ നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച താരമാണ് മനോജ് കെ ജയന്. പിയങ്കരനായി മാറിയ നടനാണ് മനോജ് കെ ജയന്. നടനായും വില്ലനായും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മലയാളികളുടെ ഇഷ്ട നടന്മാരില് ഒരാളാകാന്‍ താരത്തിന് അഥികം കാലതാമസമൊന്നും വേണ്ടി വന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനോജ് ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അന്‍പത്തിയഞ്ചാം പിറന്നാളാഘോഷിക്കുന്ന വിവരം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഈ വിവരം പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളും അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആശംസകളറിയിച്ചവര്‍ക്ക് നന്ദിയുമായി താരവും എത്തിയിട്ടുണ്ട്.
‘നമസ്കാരം, ഇന്ന്…എന്റെ ജന്മദിനമാണ്, എന്നോടൊപ്പമുള്ള എന്റെ അച്ഛനെയും, ഞങ്ങളെ വിട്ടു പിരിഞ്ഞു പോയ,എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അമ്മയെയും, സ്മരിക്കുന്നു ഒപ്പം ദൈവത്തെയും .. എല്ലാവര്ക്കും നല്ലത് വരട്ടെ ശുഭദിനം’. സുന്ദരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മനോജ് കെ ജയന് ഇക്കാര്യം കുറിച്ചിരിക്കുന്നത്. നല്ല മനസ്സിന് ഉടമയാണ് ആയതുകൊണ്ട് നല്ലതുമാത്രം സംഭവിക്കട്ടെ, താങ്കളെ പോലെ ഉള്ള ഒരു കലാകാരന് ജന്മം നല്കിയ അമ്മയെയൂം ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നു എന്നൊക്കെയാണ് ആരാധകര്‍ ആശംസിക്കുന്നത്.
‘എനിക്ക് ഇത്ര സ്നേഹത്തോടെ ആത്മാര്‍ത്ഥതയോടെ അയച്ചിരിക്കുന്ന ആശംസകള്‍ക്ക് കേവലം ഒരു ലൈക്കിലൂടെ മാത്രം പ്രതികരിച്ചാല്‍ പോരാ എന്നെനിക്ക് തോന്നുന്നു. അതുകൊണ്ട് എന്റെ ഹൃദയത്തില്‍ തൊട്ടു നിങ്ങള്‍ എല്ലാവര്ക്കും ഞാന്‍ എന്റെ മനസ്സു നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഒരു പാട് സന്തോഷം’ എന്നും മനോജ് കെ ജയന് പറയുന്നു.
അതേസമയം, മനോജ് കെ ജയന് ആശംസകളറിയിച്ച് ദുല്‍ഖര്‍ സല്‍മാനും എത്തി. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളില്‍ ഒരാള്‍ എന്നാണ് ദുല്‍ഖര്‍ മനോജ് കെ ജയനെ കുറിച്ച് പറയുന്നത്. സല്യൂട്ടില്‍ മനോജ് കെ ജയന് അഭിനയിക്കുന്ന കാര്യവും ദുല്‍ഖര്‍ തന്നെയാണ് അറിയിച്ചത്. മനോജ് എട്ടന് ജന്മദിനത്തില് ഏറ്റവും സന്തോഷം ആശംസിക്കുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളില്‍ ഒരാള്‍. നിങ്ങളുമായി വീണ്ടും പ്രവര്‍ത്തിക്കുകയെന്നത് എന്റെ പ്രധാനമാണ്. നിങ്ങള്‍ ഞങ്ങളുടെ സെറ്റിന് വേണം. നിങ്ങളുടെ കഥകളും നിങ്ങളുടെ അവിശ്വസനീയമായ നര്‍മ്മവും കേള്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ ചുറ്റും കൂടിയിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. മനോജ് കെ ജയനൊന്നിച്ചുള്ള തന്റെ ഫോട്ടോയും ദുല്‍ഖര്‍ ഷെയ്തിരിക്കുന്നു. മനോജ് കെ ജയന് ജന്മദിനാശംസകള് എന്നും ദുല്‍ഖര്‍ പറയുന്നു. നിങ്ങളുടെ ജന്മദിനം വളരെയധികം ആഘോഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയാമെങ്കിലും തനിക്ക് അതിന് കഴിയുന്നില്ലെന്നു ദുല്‍ഖര്‍ പറയുന്നു.
