Malayalam
ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം; സംഭവം ജയസൂര്യയുടെ ‘വെള്ളം’ ചിത്രീകരണത്തിനിടെ
ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം; സംഭവം ജയസൂര്യയുടെ ‘വെള്ളം’ ചിത്രീകരണത്തിനിടെ
ഷൂട്ടിംഗ് പുരോഗമിക്കുന്ന ജയസൂര്യാ ചിത്രം ‘വെള്ളം’ ചിത്രീകരിക്കുന്നതിനിടെ ഒഴിവായത് വലിയൊരു ദുരന്തം. ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ടില്ലറിന്റെ നിയന്ത്രണം നഷ്ടമായി മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതുകൊണ്ട് വലിയൊരു ദുരന്തമാണ് വഴി മാറി പോയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും സംവിധായകന് പ്രജേഷ് സെന്നും ഒന്നിക്കുന്ന ‘വെള്ളം’ കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയാണ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ ജയസൂര്യയുടെ നായികമാരായി എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
