സിനിമാക്കാര് രാഷ്ട്രീയത്തിലിറങ്ങിയതിനെ അധിക്ഷേപിക്കുന്നവര്‍ കര്‍ഷക തൊഴിലാളിയെയും ചെത്ത് തൊഴിലാളിയെയും മീന്കാരനെയും നിശ്ചയമായും ആക്ഷേപിക്കുമെന്ന് നടന് സലിം കുമാര്‍. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ചുറ്റുമുള്ളതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ധര്മജന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ”ഒരു കോമഡി നടന് മത്സരിക്കുകയോ” എന്നൊക്കെ പറഞ്ഞു വംശീയമായി തന്നെ കേരളത്തില്‍ അധിക്ഷേപം ഉണ്ടായതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടായിരുന്നു സലിം കുമാറിന്റെ പ്രതികരണം.
കെ.ആര് നാരായണനോട് കോണ്‍ഗ്രസ് ചെയ്ത ഏറ്റവും വലിയ പോക്കിരിത്തരങ്ങളില്‍ ഒന്നാണ് ഒറ്റപ്പാലത്ത് സീറ്റ് കൊടുത്തതെന്നും അദ്ദേഹം വിജയിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ”കോട്ടിട്ട ദളിതനോ.” എന്നു ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.
കെ.ആര്. നാരായണനോട് ചെയ്ത ഏറ്റവും വലിയ പോക്കിരിത്തരങ്ങളില്‍ ഒന്നാണ് ഒറ്റപ്പാലത്ത് സീറ്റ് കൊടുക്കുക എന്നത്. ഒറ്റപ്പാലം എന്നത് ഒരു സംവരണ മണ്ഡലം ആയിരുന്നു. ഒരു അന്താരാഷ്ട്ര പ്രശസ്തിയുള്ള മനുഷ്യനു ഒറ്റപ്പാലത്ത് സംവരണ മണ്ഡലത്തില്‍ ആണ് കോണ്‍ഗ്രസുകാര്‍ സീറ്റ് കൊടുത്തത്. എങ്കിലും അവര്‍ കൊടുത്തു. അദ്ദേഹം ജയിക്കുകയും ചെയ്തു. അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ”കോട്ടിട്ട ദളിതനോ..” എന്നാണ് ചോദിച്ചത്.
അതുകൊണ്ട് തന്നെ ധര്മജന്/സിനിമാക്കാരന് എന്നതൊന്നുമല്ല. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരെ ആരൊക്കെ നില്ക്കുന്നു അവരൊക്കെ കുഴപ്പക്കാരന്‍ ആണ്. സ്നേഹത്തിന്റേതായ ഒരു രാഷ്ട്രീയം ഒന്നുമില്ലല്ലോ. അസഹിഷ്ണുതയുടെ രാഷ്ട്രീയം ആണ്. സിനിമാക്കാരന് എന്നു പറഞ്ഞാല്‍ കര്‍ഷക തൊഴിലാളിയെപോലെ മറ്റൊരു ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ്. സിനിമാക്കാരനെ ആക്ഷേപിക്കുന്നവന് കര്‍ഷക തൊഴിലാളിയെയും ചെത്ത് തൊഴിലാളിയെയും മീന്കാരനെയും ആക്ഷേപിക്കും.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...