Malayalam
ഈ പോസിന് ഒരു പേര് കണ്ടുപിടിക്കേണ്ടി വരും; വൈറലായി അഹാനയുടെ ചിത്രങ്ങള്‍
ഈ പോസിന് ഒരു പേര് കണ്ടുപിടിക്കേണ്ടി വരും; വൈറലായി അഹാനയുടെ ചിത്രങ്ങള്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും എല്ലാവരും തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
കൃഷ്ണകുമാറിന്റെ മൂത്ത മകളായ അഹാനയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ജിക്‌സണ്‍ ഫ്രാന്‍സിസ് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ രസകരമായ ക്യാപ്ഷനുകളോട് കൂടിയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഈ പോസിന് ഒരു പേര് നമ്മള്‍ കണ്ടുപിടിക്കേണ്ടി വരുമെന്നാണ് ഒരു ഫോട്ടോക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.
നെഗറ്റിവിറ്റി കണ്ടാല്‍ ചുമ്മാ ഇങ്ങനെ അങ്ങ് നടന്നുപോകുക എന്നാണ് മറ്റൊരു ഫോട്ടോക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.