Malayalam
രുദ്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവൃത; വിശേഷങ്ങള്‍ തിരക്കി ആരാധകര്‍
രുദ്രയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവൃത; വിശേഷങ്ങള്‍ തിരക്കി ആരാധകര്‍
മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയമകന് രുദ്രയോടൊപ്പമുള്ള ഒരു ചിത്രമാണ് സംവൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകന് രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ”ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന് അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂണ് വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നല്‍കിയതെന്നും സംവൃത പറഞ്ഞിരുന്നു.
മക്കളെക്കുറിച്ചുള്ള വിശേഷങ്ങളും സംവൃത സാമൂഹ്യ പങ്കുവയ്ക്കാറുണ്ട്. ”ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളര്‍ത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. ഇവിടെ ആറാം മാസത്തെ സ്കാനിങ്ങില്‍ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു.
അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോള്‍ രുദ്രയുടെ ഡയപ്പര്‍ മാറ്റാനും കാര്യങ്ങള്‍ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാല്‍ പിന്നെ ഉമ്മ വച്ചു ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാല്‍ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്,” സംവൃത ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
