Malayalam
ഭര്‍ത്താവിന്റെ അമിത മദ്യപാനം, ഗാര്‍ഹിക പീഡനം!; കാക്കക്കുയിലിലെ ലാലേട്ടന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം
ഭര്‍ത്താവിന്റെ അമിത മദ്യപാനം, ഗാര്‍ഹിക പീഡനം!; കാക്കക്കുയിലിലെ ലാലേട്ടന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം
കാലങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത ചിത്രമാണ് കാക്കക്കുയില്‍. നാലുഭാഷകളിലായി പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ചിത്രത്തിനായി. കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു കാക്കക്കുയില്‍. പ്രമുഖ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു. മോഹന്‍ലാലിനൊപ്പം മുകേഷും തകര്‍ത്തഭിനയിച്ച് കൈയ്യടി നേടി.
ബോളിവുഡ് നായികയായ അര്‍സു ഗോവിത്രിക്കര്‍ ആയിരുന്നു കാക്കകുയിലില്‍ നായികയായി എത്തിയത്. ഇപ്പോള്‍ ഇതാ താരത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം വിവാഹം ചെയ്തിരിക്കുന്നത് ബിസിനസ് ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ് സഭര്‍വാളിനെ ആണ്. നിലവില്‍ ഇവര്‍ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇരുവര്‍ക്കും അഷ്മാന്‍ എന്നൊരു മകനും കൂടിയുണ്ട്. എന്നാല്‍ കുടുംബ ബന്ധത്തിലെ താളപ്പിഴകള്‍ മൂലം അര്‍സു തന്റെ ഭര്‍ത്താവിനെതിരെ 2019 ഫെബ്രുവരി 19 ന് ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്യുകയും തുടര്‍ന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതായും കുടുംബ ബന്ധം തകരാനുള്ള കാരണമായി മാറിയിരുന്നു. ഇരുവരുടെയും മകന് താരത്തിന് ഒപ്പമാണ് കഴിയുന്നത്.
2001ല്‍ പുറത്തിറങ്ങിയ കാക്കക്കുയില്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്ന ചിത്രമാണ്. തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. കാക്കക്കുയിലിലെ പാട്ടുകളെല്ലാം അക്കാലത്ത് പ്രേക്ഷകരുടെ ഇടയില്‍ വലിയ തരംഗമായി മാറിയിരുന്നു. സിനിമയില്‍ എംജി ശ്രീകുമാര്‍ പാടിയ പാട്ടുകളെല്ലാം ഇപ്പോഴുംനിറം മങ്ങാതെ സംഗീതപ്രേമികളുടെ ഇഷ്ട ഗാനങ്ങളായിത്തുടരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമാണ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കാഴ്ചവെച്ചിരുന്നത്. കാക്കക്കുയിലിലെ മോഹന്‍ലാലിന്റെ ഡാന്‍സ് രംഗങ്ങള്‍ക്കു മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ പന്‍വേലില്‍ ഒരു ചിത്പവന്‍ ബ്രാഹ്മണ കുടുംബത്തില്‍ പെട്ട അര്‍സു ഗോവിത്രിക്കര്‍ മുംബൈയിലാണ് ജനിച്ചത്. താരത്തിന്റെ മൂത്ത സഹോദരി അദിതി ഗോവിത്രികര്‍ മികച്ച ഒരു നടിയും മോഡലും കൂടിയാണ്. തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍സു ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഞ്ചിനീയറിംഗ് പശ്ചാത്തലം ഉണ്ടായിരുന്നിട്ടും തന്റെ സഹോദരി അദിതി ഗോവിത്രിക്കറിന്റെ നിര്‍ബന്ധപ്രകാരമാണ് മോഡലിഗിലേയ്ക്കും അഭിയനയ രംഗത്തേയ്ക്കും കടക്കുന്നത്.
ഹൃതിക് റോഷനൊപ്പമുള്ള താരത്തിന്റെ പരസ്യം ഏറെ ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 2001 സിനിമയിലേക്ക് ചുവട് വച്ച താരം മലയാള സിനിമയായ കാക്കകുയില്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് മറ്റ് ചിത്രങ്ങളിലും ടിവി ഷോകളില്‍ ഏക് ലഡ്കി അഞ്ജനി സി ഘര്‍ ഏക് സപ്ന, സിഐഡി, നാഗിന് 2 എന്നി പരമ്പരമ്പരകളിലും അഭിനയിച്ചു. ഏറ്ററ്വും ഒടുവിലായി താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത് നാഗിന് 2 എന്ന പാരമ്പരയിലൂടെയാണ്.
