Connect with us

ഫലം കണ്ടു ഒടുവിൽ പുറത്തേക്ക്…. പ്രിയപെട്ടവനെ കുറിച്ച് അവസാനം പറഞ്ഞത് ട്വിസ്റ്റോടെ ട്വിസ്റ്റ് !

Malayalam

ഫലം കണ്ടു ഒടുവിൽ പുറത്തേക്ക്…. പ്രിയപെട്ടവനെ കുറിച്ച് അവസാനം പറഞ്ഞത് ട്വിസ്റ്റോടെ ട്വിസ്റ്റ് !

ഫലം കണ്ടു ഒടുവിൽ പുറത്തേക്ക്…. പ്രിയപെട്ടവനെ കുറിച്ച് അവസാനം പറഞ്ഞത് ട്വിസ്റ്റോടെ ട്വിസ്റ്റ് !

പ്രേക്ഷകരുടെ പ്രവചനം പോലെ എലിമിനേഷനിൽ വൈൽഡ് കാർഡ് എൻട്രി ആയി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഏഞ്ചൽ എലിമിനേഷനിലൂടെ പുറത്തേക്ക്. ബിഗ് ബോസ് ഹൗസിൽ നിന്ന് മൂന്നാമത് പുറത്ത് പേകാുന്ന മത്സരാർഥിയാണ് എയ്ഞ്ചൽ. ഏറ്റവും ഒടുവിൽ ബിഗ് ബോസ് ഹൗസിൽ എത്തിയ മത്സരാർഥിയായിരുന്നു എയ്ഞ്ചൽ.

ഏറെ സന്തോഷത്തോടെയാണ് എയ്ഞ്ചൽ ഹൗസിൽ നിന്ന് പുറത്തു പോയത്. ശനിയാഴ്ച തന്നെ ഋതുവും സൂര്യയും സെയ്ഫ് ആണെന്നന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പിന്നീട് നോമിനേഷനിൽ അവശേഷിച്ചത് മണിക്കുട്ടനും ഫിറോസ്, സജ്ന. എയ്ഞ്ചൽ എന്നിവരായിരുന്നു. ഇവരോട് മോഹൻലാൽ പ്രേക്ഷകരുടെവിധിയെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങള്‍ ഇവിടെ തുടര്‍ന്നാലും ഇപ്പോള്‍ ഉള്ളതുപോലെയേ നിലനില്‍ക്കാനാവൂ എന്നും അതിനാല്‍ പോകുന്നതില്‍ പ്രശ്നമില്ലെന്നും ഫിറോസ് പറഞ്ഞു. 100 ദിവസം നില്‍ക്കാനാണ് ആഗ്രഹമെങ്കിലും പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ച് പുറത്തുപോകേണ്ടിവരികയാണെങ്കിൽ അതിനും തയ്യാറാണെന്ന് മണിക്കുട്ടൻ പറഞ്ഞു. ആദ്യം ഫിറോസ് സജ്ന ദമ്പതിമാരുടെ റിസൾട്ടാണ് മോഹൻലാൽ പറഞ്ഞത്. അവസാനമായി മോഹൻലാൽ എയ്ഞ്ചലനോട് റിസൾട്ടിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചത്.

പേര് വിളിച്ചപ്പോള്‍ത്തന്നെ ‘ഞാന്‍ അങ്ങോട്ടു വരണം അല്ലേ’ എന്നായിരുന്നു എയ്ഞ്ചലിന്‍റെ മറുപടി. അത് എന്താണെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഇവിടെ നില്‍ക്കുകയാണെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാവും. മറിച്ചാണ് തീരുമാനമെങ്കില്‍ വേഗം വീട്ടില്‍ പോകാമല്ലോ- എയ്ഞ്ചല്‍ പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ ഈ ആഴ്ചയിലെ എലിമിനേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. എയ്ഞ്ചലിന്റെ പേര് എഴുതിയ കാർഡ് കാണിക്കുകയായിരുന്നു ഏറെ സന്തോഷത്തോടെയാണ എയ്ഞ്ചൽ യാത്രയായത്.ചെക്കനെ നോക്കിക്കോണം. ഇടി കിട്ടും ചെക്കന് എന്തെങ്കിലും പറ്റിയാൽ എന്ന് പറഞ്ഞു കൊണ്ടാണ് എയ്ഞ്ചൽ മോഹൻലാലിന്റെ അടുത്തേയ്ക്ക് പോയത്.

ഇത്രയും ദിവസം നിൽക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമെന്നും ഞാനിങ്ങനെ അടങ്ങിയൊതുങ്ങി നിൽക്കുന്നയാളല്ലെന്നുമാണ് പുറത്തിറങ്ങിയ ശേഷം ഏയ്ഞ്ചൽ മോഹൻലാലിനോട് പറഞ്ഞത്. ബിഗ് ബോസ്സ് വീട്ടിൽ നല്ല സൗഹൃദമായിരുന്നു. ശരിക്കും വീടുപോലെ തോന്നി, അതിനാൽ എനിക്കാരേയും വേദനിപ്പിക്കാൻ പറ്റില്ല. എനിക്ക് അവിടെ നിൽക്കാനുള്ള ക്വാളിറ്റിയില്ലെന്നും ഏയ്ഞ്ചൽ പറഞ്ഞു.

ശേഷം ബിബി വീട്ടിൽ ഏയ്ഞ്ചലിന്‍റെ ദിനങ്ങൾ എങ്ങനെയൊക്കെയായിരുന്നുവെന്നതിന്‍റെ കൊളാഷ് വീഡിയോ മോഹൻലാൽ കാണിക്കുകയുണ്ടായി. അതിനുശേഷം തനിക്ക് അവരെ വീണ്ടും കാണമെന്ന് ഏയ്‍ഞ്ചൽ ആവശ്യപെട്ടതനുസരിച്ച് വീട്ടിലുള്ള മത്സരാര്‍ഥികളെ ടിവിയിലൂടെ വീണ്ടും മോഹൻലാൽ കാണിക്കുകയുണ്ടായി. പുറത്തു പോകാനായി ഞാൻ പ്രാര്‍ഥിച്ചു. ദൈവം എന്‍റെ എല്ലാ പ്രാര്‍ത്ഥനയും കേട്ടിട്ടുണ്ട്. നോബി ചേട്ടാ കല്യാണിത്തിന് സാമ്പാര്‍ വിളമ്പാൻ വരണേ എന്ന് പറഞ്ഞുകൊണ്ടാണ് ഏയ്ഞ്ചൽ യാത്രയായത്.

പതിനെഴാമത്തെ മത്സരാർഥിയായിട്ടാണ് ഏയ്ഞ്ചൽ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് . മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിൽ അധ്യാപനം നടത്തുകയായിരുന്നു . സംസാര പ്രിയയായ ഏഞ്ചൽ ആലപ്പുഴക്കാരിയാണ്.

ചെറിയ സമയം കൊണ്ട് തന്നെ ബിഗ്ബോസ് ഹൗസിലെ അംഗങ്ങളുമായി സൗഹൃദത്തിലാകാൻ എയ്ഞ്ചലിന് കഴിഞ്ഞിരുന്നു. മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞാണ് എയ്ഞ്ചല്‍ കടന്നു വന്നത്. പിന്നീട് അഡോണിയുമായുള്ള എയ്ഞ്ചലിന്റെ സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയ നാടകം കളിക്കുകയാണെന്ന് ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top