Malayalam
എനിക്ക് അത് ഒട്ടും സ്വീകാര്യമായിരുന്നില്ല!;വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ് സംയുക്ത മേനോന്
എനിക്ക് അത് ഒട്ടും സ്വീകാര്യമായിരുന്നില്ല!;വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ് സംയുക്ത മേനോന്
തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്. 2016ല്‍ പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ തന്റേതായ പ്രകടനം കാഴ്ചവെയ്്ക്കാന് താരത്തിനായി. ലില്ലി, വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചതായിരുന്നു. ഇപ്പോള്‍ താരം ഒടുവില്‍ അഭിനയിച്ച വെള്ളം എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സംയുക്ത.
കഥാപാത്രത്തിന് സംവിധായകന് ഉള്‍പ്പടെയുള്ള സിനിമയുടെ ടീം നിശ്ചയിച്ചിരുന്ന വസ്ത്രധാരണ രീതിയ്ക്കപ്പുറം ആ കഥാപാത്രം ചെയ്യുമ്പോള്‍ തന്റെ മനസ്സില്‍ കോസ്റ്റ്യൂമിനെക്കുറിച്ച് വ്യക്തമായ സങ്കല്‍പ്പം ഉണ്ടായിരുന്നതായി സംയുക്ത മേനോന് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒരു ആല്‍ക്കഹോളിക്കായ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം ചെയ്യുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവരുടെ വസ്ത്രധാരണ രീതി. വസ്ത്രം തുന്നി ഉപജീവനം നടത്തുന്ന വീട്ടമ്മയുടെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരുടെ വസ്ത്രധാരണ രീതിയെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
ജീവിതത്തില്‍ ഒരുപാടു കഷ്ടത അനുഭവിച്ചു വരുന്ന കഥാപാത്രം സാരിയൊക്കെ ഉടുക്കുമ്പോള്‍ അതിന്റെ ഭംഗിയോടെ ഒന്നും ആയിരിക്കില്ല അത് ചെയ്യുന്നത്. ഞൊറിയൊക്കെ പിടിച്ചു വളരെ ഭംഗിയില്‍ സാരി ചുറ്റിയപ്പോള്‍ എനിക്കത് സ്വീകാര്യമായില്ല. അങ്ങനെയൊരു കഥാപാത്രത്തിന്റെ വസ്ത്രധാരണ രീതി ഇങ്ങനെയായിരിക്കണമെന്ന രീതിയില്‍ എന്റെ മനസ്സില്‍ ഒരു കാഴ്ചപാട് ഉണ്ടായിരുന്നു. സാരി ഉടുക്കുന്നതിലും തലമുടി ഉള്‍പ്പടെയുള്ള കാര്യങ്ങളിലും മാറ്റം വരുത്തിയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്’എന്നും സംയുക്ത മേനോന് പറയുന്നു.
നാടന്‍ പെണ്‍കുട്ടിയായി കടന്നു വന്ന സംയുക്തയുടെ മേക്കോവര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഫിറ്റ്നസിന് വളരെ പ്രാധാന്യം നല്കുന്ന സംയുക്തയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. പുതിയ ചിത്രമായ എരിഡയുടെ ലൊക്കേഷനില്‍ നിന്നുമുള്ള സംയുക്തയുടെ ചിത്രവും വൈറലായിരുന്നു.
സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇംബാലന്‍സ് ആയ വസ്ത്രങ്ങള്‍ താന്‍ ധരിക്കാറില്ല. അല്‍പ്പം ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കുന്നത് കൊണ്ട് താന്‍ എങ്ങനെയാണ് തെറ്റുകാരിയാവുകയെന്ന് സംയുക്ത ചോദിക്കുന്നു. ഒരു സീനില്‍ തനിക്ക് തന്ന കോസ്റ്റ്യൂംസായിരുന്നു അത്. അതില്‍ ആളുകള്‍ ഇങ്ങനെ കമന്റ് ചെയ്യുന്നു. താന്‍ എന്തിനു ആ കാര്യങ്ങളില്‍ ഉത്തരം പറയണമെന്ന് സംയുക്ത ചോദിക്കുന്നു.
ഇന്നല്ലെങ്കില്‍ നാളെ എല്ലാം മാറണം.
ഞാന്‍ അത്തരം കമന്റ്സ് ഞാന്‍ ശ്രദ്ധിക്കാറില്ല. ഒരു ഇന്റര്‍വ്യൂവില്‍ ഈ ചോദ്യം ഉണ്ടായപ്പോഴാണ് ഇത്തരത്തില്‍ കമന്റ്സ് ഉണ്ടെന്ന് ഞാന്‍ അറിയുന്നത്’ സംയുക്ത പറയുന്നു. അതേസമയം, ഇന്നല്ലെങ്കില്‍ നാളെ എല്ലാം മാറണമെന്നാണ് സംയുക്തയുടെ ആഗ്രഹം. സൈബര്‍ നിയമങ്ങള്‍ കുടുതല്‍ ശക്തമാകണമെന്നും സംയുക്ത അഭിപ്രായപ്പെട്ടു.സിനിമയ്ക്ക് വേണ്ടിയല്ല. തന്റെ ഫിറ്റ്നസിനെ കുറിച്ചുള്ള വാര്‍ത്തകളോടും സംയുക്ത പ്രതികരിച്ചു. ചില മാധ്യമങ്ങള്‍ പറയുന്നത് പോലെ സിനിമയ്ക്ക് വേണ്ടിയല്ല താന്‍ വെയ്റ്റ് കുറച്ചതെന്നും താന്‍ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംയുക്ത വ്യക്തമാക്കി. ഫിറ്റ്നസ് ശ്രദ്ധിക്കാന്‍ ഈയ്യടുത്ത് തുടങ്ങിയതെന്നും അതിനാണ് വര്‍ക്കൗട്ട് ചെയ്യുന്നതെന്നും ഒരു സിനിമയ്ക്കും വേണ്ടിയല്ലെന്നും സംയുക്ത മുമ്പ് വ്യക്തമാക്കി.
