Connect with us

ഒരുപാട് നാളിനു ശേഷം ഒരു സെക്കന്‍ഡ് ഷോ കണ്ടു, ‘ദി പ്രീസ്റ്റ്’ ന്റെ ടിക്കറ്റ് കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടി; ചിത്രത്തെ കുറിച്ച് പറഞ്ഞ് ജോണി ആന്റണി

Malayalam

ഒരുപാട് നാളിനു ശേഷം ഒരു സെക്കന്‍ഡ് ഷോ കണ്ടു, ‘ദി പ്രീസ്റ്റ്’ ന്റെ ടിക്കറ്റ് കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടി; ചിത്രത്തെ കുറിച്ച് പറഞ്ഞ് ജോണി ആന്റണി

ഒരുപാട് നാളിനു ശേഷം ഒരു സെക്കന്‍ഡ് ഷോ കണ്ടു, ‘ദി പ്രീസ്റ്റ്’ ന്റെ ടിക്കറ്റ് കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടി; ചിത്രത്തെ കുറിച്ച് പറഞ്ഞ് ജോണി ആന്റണി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനെത്തിയ ‘ദി പ്രീസ്റ്റ്’ റിലീസിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. പ്രീസ്റ്റ് കഴിഞ്ഞ ദിവസം കണ്ടുവെന്നും മികച്ച സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ജോഫിന്‍ ടി ചാക്കോ എന്ന സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്നലെ ആണ് പ്രീസ്റ്റ് സിനിമ കണ്ടത്. ഒരുപാട് നാളിനു ശേഷമാണ് ഒരു സെക്കന്‍ഡ് ഷോ കാണാന്‍ പോകുന്നത് .എന്തായാലും നമ്മള്‍ ആഗ്രഹിച്ച പോലെ നല്ല ജനം ഉണ്ടായിരുന്നു. ഒരു നല്ല സിനിമ ആണ് പ്രീസ്റ്റ് .അത് കൊണ്ട് തന്നെ നല്ല ഫാമിലി ക്രൗഡ് ഉണ്ടായിരുന്നു .പകുതി ഓഡിയന്‍സ് എന്ന നിയമം നിലനിര്‍ത്തി കൊണ്ട് തന്നെ തീയറ്റര്‍ ഫുള്ളായി കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.പ്രത്യേകിച്ച് തിരുവനന്തപുരത്തു ഒരു തിയേറ്ററിലും ടിക്കറ്റ് കിട്ടാന്‍ ഇല്ലാരുന്നു .വളരെ ബുദ്ധിമുട്ടി ആണ് ടിക്കറ്റ് സംഘടിപ്പിച്ചത് .ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ വളരെ ധൈര്യത്തോടെ ഈ ഒരു സബ്‌ജെക്ടിനെ സമീപിച്ചു മനോഹരമാക്കി , പ്രേക്ഷകരെ തീയറ്ററില്‍ പിടിച്ചിരുത്തുന്നതില്‍ വിജയിച്ച സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയ്ക്കും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദങ്ങള്‍ എന്നാണ് ജോണി ആന്റണി പറഞ്ഞത്.

കേരളത്തില്‍ സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി നല്‍കിയതോടെ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനം അനുവദിച്ചിരുന്നത്. അതിനാല്‍ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്റെ ഘടന. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്. ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഫിന്‍ ടി ചാക്കോ ആണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top