Connect with us

സന്തോഷ വാര്‍ത്തയുമായി ശ്രീലക്ഷ്മി; ആശംസകളുമായി ആരാധകര്‍

Malayalam

സന്തോഷ വാര്‍ത്തയുമായി ശ്രീലക്ഷ്മി; ആശംസകളുമായി ആരാധകര്‍

സന്തോഷ വാര്‍ത്തയുമായി ശ്രീലക്ഷ്മി; ആശംസകളുമായി ആരാധകര്‍

അവതാരകയായും നര്‍ത്തകിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയത്തില്‍ തിളങ്ങാന്‍ ശ്രീലക്ഷ്മിയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ ശ്രീലക്ഷ്മി പങ്കെടുത്തിരുന്നു.

ബിഗ് ബോസിന് ശേഷം ദുബായില്‍ താമസമാക്കിയ ശ്രീലക്ഷ്മി വിവാഹം കഴിച്ചിരുന്നു. 2019 ലെ താരവിവാഹം വലിയ വാര്‍ത്ത പ്രധാന്യം നേടിയതുമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് താരപുത്രി. ഗുഡ് ന്യൂസ് ആയോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കും പുതിയൊരു സംരംഭം തുടങ്ങിയതിനെ കുറിച്ചും ശ്രീലക്ഷ്മി പങ്കുവെക്കുകയാണ്.

നിലവില്‍ ദുബായിലാണ് ശ്രീലക്ഷ്മി. ഇതിനിടെ എന്തേലും നല്ല വാര്‍ത്ത ഉണ്ടായോ എന്ന ആരാധകരുടെ ചോദ്യത്തിന് ആകുമ്പോള്‍ തീര്‍ച്ചയായും നിങ്ങളോട് തന്നെ ആദ്യം പറയുമെന്നാണ് താരപുത്രി പറഞ്ഞിരിക്കുന്നത്. അടുത്തത് ഭര്‍ത്താവിനെ കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറയാമോ എന്നായിരുന്നു. അയ്യോ അത് വലിയൊരു ടാസ്‌ക് ആണല്ലോ എന്ന് സൂചിപ്പിച്ച നടി അദ്ദേഹം നല്ലൊരു മനുഷ്യനാണെന്ന് പറഞ്ഞു. ഭര്‍ത്താവിനൊപ്പമുള്ള ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോയും നടി പങ്കുവെച്ചിരുന്നു.

എന്തേലും സര്‍പ്രൈസ് ഞങ്ങള്‍ക്ക് വേണ്ടി തരാനുണ്ടോ എന്ന ചോദ്യത്തിന് ഞാനും ആകാംഷയിലാണ്. ആറ് മണിയാവാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. എന്താണ് ആ വാര്‍ത്തയെന്ന മറ്റൊരു സംശയത്തിന് എനിക്കും ആകാംഷ ആണെന്ന് ശ്രീലക്ഷ്മി പറയുന്നു. ചേച്ചിയുടെ പപ്പ, ഞങ്ങളുടെ ജഗതി ചേട്ടന്‍ എങ്ങനെ ഉണ്ടെന്നാണ് മറ്റൊരു ശ്രദ്ധേയമായ ചോദ്യത്തിന് അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് ഉത്തരവും വന്നു.

ബിഗ് ബോസിലെ സുഹൃത്തുക്കളുമായി കോണ്‍ടാക്ട് ഉണ്ട്. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 3 കാണാന്‍ തനിക്ക് പറ്റുന്നില്ലെന്നും ശരിക്കും അത് മിസ് ചെയ്യുന്നുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു. ഇതിനിടെ ആരാധകരുടെ ചോദ്യത്തിനിടയില്‍ പറഞ്ഞ ആകാംഷ നിറഞ്ഞ വാര്‍ത്ത എന്താണെന്ന് കൂടി താരപുത്രി വെളിപ്പെടുത്തിയിരുന്നു.

ലൂമിനോസ് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ശ്രീലക്ഷ്മി ഒരു ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. തന്റെ പുതിയ സംരംഭത്തിന് എല്ലാവരുടെയും പിന്തുണയും അനുഗ്രഹങ്ങളും വേണമെന്നും പിന്നെ പറയാന്‍ മാത്രം വലിയ സംഭവമല്ലെന്ന് കൂടി താരം വ്യക്തമാക്കുന്നു. വൈകാതെ ഇതിന്റെ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ ആരാധകര്‍ക്ക് തരുന്നതാണെന്നും ശ്രീലക്ഷ്മി പറയുന്നു. നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

More in Malayalam

Trending