Malayalam
ഫിറോസിന്റെ ആ വാക്ക് ചങ്കിൽ തറച്ചു! എനിക്കിവിടെ നിൽക്കണ്ട പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി… എന്തും സംഭവിക്കാം
ഫിറോസിന്റെ ആ വാക്ക് ചങ്കിൽ തറച്ചു! എനിക്കിവിടെ നിൽക്കണ്ട പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി… എന്തും സംഭവിക്കാം
വീട്ടിലെ മുതിര്‍ന്ന ആളെന്ന നിലയില്‍ ചേച്ചിയും അമ്മയുമായിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ്സിൽ ഭാഗ്യലക്ഷ്മിയെ മറ്റുള്ള മത്സരാർത്ഥികൾ കാണുന്നത് . ആദ്യവാരത്തിലെ ക്യാപ്റ്റൻ ഭാഗ്യലക്ഷ്മിയായിരുന്നു. പരാതിയും പരിഭവവുമെല്ലാം പരിഹരിച്ചായിരുന്നു താരം വീട് നിയന്ത്രിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.
എന്നാൽ വികാരഭരിതയായി ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോവാനാഗ്രഹിക്കുന്നുവെന്ന് പറയുന്ന ഭാഗ്യലക്ഷ്മിയെയാണ് വെള്ളിയാഴ്ചത്തെ എപ്പിസോഡില്‍ കണ്ടത്. ബിഗ് ബോസ് മോണിംഗ് ആക്ടിവിറ്റിയില്‍ പങ്കെടുക്കവേ ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശത്തില്‍ പൊട്ടിക്കരയുകയായിരുന്നു ഭാഗ്യലക്ഷ്മി. മോണിംഗ് ടാസ്‍കില്‍ പങ്കെടുക്കവെ തന്നെക്കുറിച്ച് ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശമാണ് ഭാഗ്യലക്ഷ്‍മിയെ വേദനിപ്പിച്ചത്. ബിഗ് ബോസില്‍ ചില ‘വിഷക്കടലുകള്‍’ ഉണ്ടെന്നും ഭാഗ്യലക്ഷ്‍മിയാണ് അതില്‍ ഒരാളെന്നുമാണ് ഫിറോസ് ഖാന്‍ പറഞ്ഞത്. ടാസ്‍കിനുശേഷം ഒറ്റയ്ക്കിരുന്ന ഭാഗ്യലക്ഷ്‍മിക്ക് അരികിലേക്ക് ക്യാപ്റ്റനായ നോബി എത്തിയപ്പോഴാണ് കരഞ്ഞത്.
പലരും പല രീതിയില്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ വിഷം എന്നൊന്നും എന്നെ ആരും പറഞ്ഞിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സജ്‌ന ഫിറോസിനെ കുറിച്ച് കുറ്റം പറഞ്ഞപ്പോള്‍ അവരെ ആശ്വസിപ്പിച്ച ആളാണ് ഞാന്‍. ആ എന്നെയാണ് അവര്‍ പറയുന്നത് വിഷം എന്ന്. പിന്നാലെ ഫിറോസ് മാത്രമല്ലേ അങ്ങനെ പറയുന്നുളളൂവെന്നും താനടക്കമുളള മറ്റെല്ലാവരും ചേച്ചിക്കൊപ്പമാണെന്നും നോബി പറയുകയാണ് .
തുടര്‍ന്ന് ക്യാമറയിലൂടെ ബിഗ് ബോസിനോടുളള തന്റെ അഭ്യര്‍ത്ഥനയും ഭാഗ്യലക്ഷ്മി നടത്തി. എന്നെ ഉടന്‍ ഇവിടുന്ന് പുറത്താക്കിതരണം എന്നായിരുന്നു ഭാഗ്യലക്ഷമി ആവശ്യപ്പെട്ടത്. ബിഗ് ബോസ് പ്ലീസ് ഒന്ന് നോക്കൂ. എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് പുറത്താക്കി തരൂ പ്ലീസ്. കാരണം വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്, പ്ലീസ് ഞാന്‍ കാലുപിടിച്ചുപറയുകയാണ്. എന്നെ ഒന്ന് പുറത്താക്കിതരൂ. എനിക്കിവിടെ നില്‍ക്കണ്ട. കാരണം നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ ഞാനായി നില്‍ക്കാന്‍ എനിക്ക് ഇവിടെ സാധിക്കില്ല.
എനിക്കറിയാം എന്റെ ശരികള്‍ എന്താണെന്ന്. അതുകൊണ്ട് എന്നെ ദയവ് ചെയ്ത് എങ്ങനെയെങ്കിലും വോട്ടിനു വേണ്ടിയൊന്നും കാത്തിരിക്കാതെ എന്നെ പുറത്താക്കാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോയെന്ന് ഒന്ന് ആലോചിക്കൂ. പ്ലീസ്, ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം ഭാഗ്യലക്ഷ്മിക്ക് പുറമെ രണ്ടാമത്തെ വിഷകടലായി കിടിലം ഫിറോസിന്‌റെ പേരാണ് ഫിറോസ് ഖാന്‍ പറഞ്ഞത്.
ബിഗ് ബോസ് വീട്ടിലെ ഓര്‍മ്മകളെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ഒരു പുസ്തകം എഴുതുകയാണെങ്കില്‍ ആ പുസ്തകത്തില്‍ നിങ്ങളെ കൂടാതെ ഈ വീട്ടിലെ ആരെല്ലാമായിരിക്കും പ്രധാന കഥാപാത്രങ്ങള്‍, എന്തുക്കൊണ്ട് എന്നതായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ മോര്‍ണിംഗ് ആക്ടിവിറ്റി. ഈ സമയത്താണ് ഭാഗ്യലക്ഷ്മിക്കും കിടിലം ഫിറോസിനുമെതിരെ ഫിറോസ് ഖാന്‍ പറഞ്ഞത്. തന്‌റെ പുസത്കത്തിന്റെ പേരായി സ്വര്‍ഗത്തിലെ മുഖംമൂടികള്‍ എന്നായിരിക്കും എന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. ഇത് ഒരു സത്യസന്ധമായ പുസ്തകം എഴുതണമെന്ന് പറഞ്ഞതുകൊണ്ടാണ്, വേണമെങ്കില്‍ എനിക്ക് നിങ്ങളെ സുഖിപ്പിച്ച് കുറച്ച് വാക്കുകളൊക്കെ പറയാം. എലിമിനേഷനില്‍ നിന്ന് ഒഴിവാക്കാം. തല്‍ക്കാലം എനിക്ക് അതില്‍ താല്‍പര്യമില്ല. എന്ന് പറഞ്ഞ ശേഷമായിരുന്നു താന്‍ ഇവിടെ കണ്ട വിഷക്കടലുകളെ കുറിച്ച് ഫിറോസ് ഖാന്‍ പറഞ്ഞത്.