News
സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്; ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദിയും അറിയിച്ച് താരം
സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്; ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദിയും അറിയിച്ച് താരം
കോവിഡ് ഭേദമായ വിവരം പങ്കുവച്ച് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിച്ചിരിക്കുകയാണ് ആലിയ ഇപ്പോള്‍. വീണ്ടും സെറ്റിലേക്ക് പോകുന്നതായും താരം പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം വിശേഷം പങ്കുവെച്ചത്.
”നിങ്ങളുടെ ഉത്കണ്ഠയുടെയും കരുതലിന്റെയും എല്ലാ സന്ദേശങ്ങളും ഞാന്‍ വായിച്ചിരുന്നു. കോവിഡ് നെഗറ്റീവായതോടെ ഡോക്ടര്‍മാരോട് സംസാരിച്ചതിന് ശേഷം ഐസൊലേഷനില്‍ നിന്നും തിരികെയെത്തി. ഇന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയാണ്. നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി. ഞാന്‍ ശ്രദ്ധിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യും. നിങ്ങള്‍ക്കും അത്് ചെയ്യുക” എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
ബ്രഹ്മാസ്ത്ര സിനിമയുടെ ഷൂട്ടിംഗിനിടെ ആലിയയുടെ കാമുകനും നടനുമായ രണ്‍ബിര്‍ കപൂറിനും കോവിഡ് ബാധിച്ചിരുന്നു. താരം ഇപ്പോള്‍ ക്വാറന്റൈനിലാണ്. രണ്‍ബിറിനെ മിസ് ചെയ്യുന്നതായി ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. രണ്‍ബിറിന്റെ ആലിയയുടെയും കൈയ്യുടെ ചിത്രമാണ് ”മേജര്‍ മിസ്സിംഗ്” എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ചിരിക്കുന്നത്.
അതേസമയം, ബ്രഹ്മാസ്ത്ര എന്ന അയാന് മുഖര്‍ജി ചിത്രത്തിലാണ് ആലിയയും രണ്‍ബിറും അഭിനയിക്കുന്നത്. ഗംഗുബായ് കത്യവാടി, ആര്‍ആര്‍ആര്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ആലിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. രാജമൗലി ചിത്രം ആര്‍ആര്‍ആറില്‍ സീത എന്ന കഥാപാത്രമായാണ് ആലിയ വേഷമിടുന്നത്.
