Malayalam
താനൊരു കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു; അതിനു തന്നെ പ്രേരിപ്പിച്ചത് രാഷ്ട്രീയ ജീര്‍ണത
താനൊരു കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു; അതിനു തന്നെ പ്രേരിപ്പിച്ചത് രാഷ്ട്രീയ ജീര്‍ണത
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന് ദേവന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി’ ബി.ജെ.പിയില്‍ ലയിപ്പിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍. കോളേജ് കാലം മുതല്‍ താനൊരു കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന് പറയുന്നു.
മുമ്പ് ബി.ജെ.പി. താനുമായി ചര്‍ച്ച നടത്തി എന്നും എന്നാല്‍ തന്റെ ‘വ്യക്തിത്വം ആര്‍ക്കും അടിയറ വയ്ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ബി ജെ പിയില്‍ ചേരില്ല’ എന്നുമായിരുന്നു ദേവന്റെ പ്രതികരണം.
ദേവന് പുറമെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്, സംവിധായകന് വിനു കിരിയത്ത്, നടി രാധ എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
