Malayalam
ബറോസിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു; ചിത്രങ്ങല്‍ പുറത്ത്‌വിട്ട് ആശിര്‍വാദ് സിനിമാസ്
ബറോസിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു; ചിത്രങ്ങല്‍ പുറത്ത്‌വിട്ട് ആശിര്‍വാദ് സിനിമാസ്
മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും കൂടിയുള്ള ആദ്യഘട്ട ചര്‍ച്ചകളുടെ ചിത്രങ്ങളാണ് ആശിര്‍വാദ് സിനിമാസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
പൃഥ്വിരാജും ബറോസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാന്നൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയ്ക്കായാണ് കാത്തിരിക്കുന്നത്. ഈ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ബറോസ് ആയി എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിദേശ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് താരങ്ങളും ബറോസില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
