Malayalam
മെഗാസ്റ്റാറിന്റെ ‘ദ പ്രീസ്റ്റ്’ എത്തി; ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിന് എത്തുന്ന ചിത്രം, അറിയുമോ ചിത്രത്തിന്റെ ഈ പ്രത്യേകതകള്‍ !
മെഗാസ്റ്റാറിന്റെ ‘ദ പ്രീസ്റ്റ്’ എത്തി; ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിന് എത്തുന്ന ചിത്രം, അറിയുമോ ചിത്രത്തിന്റെ ഈ പ്രത്യേകതകള്‍ !
കൊറോണയും ലോക്ക്ഡൗണും കാരണം ഒമ്പത് മാസത്തോളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ വീണ്ടും തുറ ക്കു മ്പോള്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം ‘ദി പ്രീസ്റ്റ്’ റിലീസിന് എത്തി. ഇന്നാണ് ചിത്രം റിലീസ് ചെയ്യുക. ഏറെ നാളത്തെ വാദങ്ങള്‍ക്കൊടുവിലാണ് മമ്മൂട്ടി ആരാധകര്‍ക്ക് സന്തോവാര്‍ത്തയുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.
സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ടു എങ്കിലും സര്‍ക്കാര്‍ അത് നിരസിച്ചതോടെ ചിത്രത്തിന്റെ റീലീസ് മാറ്റി വെയ്ക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഫെബ്രുവരി നാലിന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതു മൂലം റിലീസ്‌നീണ്ടു പോകുകയായിരുന്നു.
അതോടൊപ്പം ഒരുപാട് പ്രത്യേകതകളുള്ള ചിത്രം കൂടിയാണ് പ്രീസ്റ്റ്. ലോക്ക്ഡൗണിനു ശേഷം ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രം, ജോഫിന്‍ ടി ചാക്കോയുടെ ആദ്യ സംവിധാന ചിത്രം, മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം, കൂടാതെ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു എന്നൊരു വലിയ പ്രത്യേകതയും ഇതിനുണ്ട്. കേരളത്തില്‍ മാത്രമായി 225 തിയേറ്ററുകളിലാണ് ചിത്രം റിലീസിനു എത്തുന്നത്.
കുവൈറ്റിലും ബഹറിനിലും തിയേറ്ററുകള്‍ തുറക്കാതിരുന്നിട്ടും അറബ് രാജ്യങ്ങളിലെ 109 തിയേറ്ററുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിന് എത്തിയ ഒരു മലയാള സിനിമ കൂടിയാണ് ദ പ്രീസ്റ്റ്. യുഎഇ, ഒമാന്‍, ഖത്തര്‍, കെഎസ്എ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, എന്നിങ്ങനെ തിയേറ്റര്‍ തുറന്ന് എല്ലായിടത്തും പ്രീസ്റ്റ് എത്തും.
