Connect with us

ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സര്‍വൈവ് ചെയ്യുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂര്‍ണിമയുടെ പോസ്റ്റ്

Malayalam

ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സര്‍വൈവ് ചെയ്യുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂര്‍ണിമയുടെ പോസ്റ്റ്

ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സര്‍വൈവ് ചെയ്യുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂര്‍ണിമയുടെ പോസ്റ്റ്

നിരവധി ചത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അവതാരകയായും ഫാഷന്‍ ഡിഡിസൈനറുമായൊക്കെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. വേറിട്ട ഫാഷന്‍ പിന്‍തുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളു കൂടിയായ പൂര്‍ണിമ എപ്പോഴും അല്‍പ്പം വ്യത്യസ്തമായ സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പൂര്‍ണ്ണിമയെ പിന്തുടരുന്നത്. വീട്ടിലെ എല്ലാവരുടെയും വിശേഷങ്ങളും പൂര്‍ണിമ പങ്കുവെക്കാറുണ്ട്. പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ ഫോളോവേഴ്‌സ് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള വിശേഷങ്ങളൊക്കെ പങ്ക് വെയ്ക്കാറുള്ള പൂര്‍ണ്ണിമ, ടീനേജിലെ മക്കളുള്ള അമ്മമാരുടെ മനസ്സിനെ പറ്റിയുള്ള ഒരു ഫാക്ട് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മക്കള്‍ക്കൊപ്പമുള്ള സുന്ദരമായ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പൂര്‍ണിമ ഇക്കാര്യം കുറിച്ചത്.

‘ഇപ്പോഴുള്ള തന്റെ ദിവസങ്ങള്‍ ഈ ചിത്രങ്ങള്‍ പറയും എന്നാണ് പൂര്‍ണിമ എഴുതിയിരിക്കുന്നത്.എല്ലാ ദിവസവും ഓരോ നിമിഷങ്ങളും ഇങ്ങനെയാണ്. ഒരു പക്ഷേ എന്റേത് മാത്രമാവില്ലെന്നാണ് കരുതുന്നത്. ടീനേജിലുള്ള മക്കളുള്ള ഒട്ടുമിക്ക എല്ലാ അമ്മമാരുടെയും ജീവിതം ഇങ്ങനെ തന്നെയാകും.’ ‘ഒരു ടീനേജറിലുണ്ടാകുന്ന അസ്വസ്ഥമായ ഹോര്‍മോണ്‍ സഞ്ചാരം നടക്കുന്ന സമയത്തൊക്കെ ഞങ്ങളുടെ വിവേകം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ഓരോ അമ്മമാരും!. ഒരു റീല്‍ ലൈഫിനേക്കാള്‍ ഭംഗിയായി യഥാര്‍ത്ഥ ജീവിതത്തിന്റെ ഫ്രെയിമില്‍ അഭിനയിക്കുന്ന വ്യക്തിയാണ് താനെന്ന് തോന്നുന്നുണ്ട്.”ഓരോ ദിവസങ്ങളിലും ഒരു മിനി അറ്റാക്കിനെ സര്‍വൈവ് ചെയ്യുന്നുണ്ട് എല്ലാ അമ്മമാരും, എന്നിട്ടും സൗമ്യ മുഖഭാവത്തോടെ ജീവിക്കുകയാണ് അവര്‍. അതാണ് പകരം വെക്കാനില്ലാത്ത അനുഭവമായ മാതൃത്വം എന്നും പൂര്‍ണ്മിമ പറഞ്ഞു.

കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച ഇന്ദ്രജിത്തിന് ആശംസകളുമായി പൂര്‍ണ്ണിമ എത്തിയിരുന്നു. താരം പങ്കിട്ട ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇന്ദ്രജിത്ത് തികഞ്ഞ മൃഗസ്‌നേഹിയാണെന്ന കാര്യം വ്യക്തമാക്കുന്ന ്‌വീഡിയോ പൂര്‍ണിമ പങ്കുവെച്ചിരുന്നു. വിഡിയോയിലൂടെ പൂര്‍ണിമ പങ്കുവയ്ക്കുന്നത്. ഫോണില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിഡിയോകള്‍ കണ്ടാണ് തന്നിലെ മൃഗസ്‌നേഹിയെ ഇന്ദ്രജിത്ത് പരിപാലിക്കുന്നത്. ഒന്നും രണ്ടുമല്ല, അത്തരത്തില്‍ പകര്‍ത്തിയ പത്ത് ചെറിയ വിഡിയോകള്‍ ചേര്‍ത്തു വച്ചാണ് പൂര്‍ണിമ ഈ പിറന്നാള്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്.

അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂര്‍ണിമ രൂപീകരിച്ചിരുന്നു.


More in Malayalam

Trending

Recent

To Top