Connect with us

ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്; യൂ എസിൽ പഠിക്കുന്ന ഒരു മകളുണ്ട്, പക്ഷെ യമുനയെ ജീവിത പങ്കാളിയാക്കിയത് ആ ഒരു കാരണത്താൽ; മനസ്സ് തുറന്ന് ദേവന്‍ അയ്യങ്കാറില്‍!

Malayalam

ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്; യൂ എസിൽ പഠിക്കുന്ന ഒരു മകളുണ്ട്, പക്ഷെ യമുനയെ ജീവിത പങ്കാളിയാക്കിയത് ആ ഒരു കാരണത്താൽ; മനസ്സ് തുറന്ന് ദേവന്‍ അയ്യങ്കാറില്‍!

ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്; യൂ എസിൽ പഠിക്കുന്ന ഒരു മകളുണ്ട്, പക്ഷെ യമുനയെ ജീവിത പങ്കാളിയാക്കിയത് ആ ഒരു കാരണത്താൽ; മനസ്സ് തുറന്ന് ദേവന്‍ അയ്യങ്കാറില്‍!

കഴിഞ്ഞ ദിവസമായിരുന്നു നടി യമുന രണ്ടാമതും വിവാഹിതയായത്. താരത്തിന്റെ വിവാഹം പ്രേക്ഷകർക്ക് ആദ്യം ഉൾകൊള്ളാൻ സാധിച്ചില്ല. പിന്നീട് താരം തന്നെ വിവാഹത്തെക്കുറിച്ചു തുറന്നു പറഞ്ഞു രംഗത്ത് വന്നിരുന്നു . ഇപ്പോൾ ഇതാ ആദ്യമായി ഒരു വീഡിയോ അഭിമുഖത്തിലൂടെ യമുനയും ദേവനും മനസ്സ് തുറക്കുകയാണ്

ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയോട് ആദ്യം സംസാരിക്കുമ്പോൾ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകൾ തുറന്നു പറഞ്ഞിരുന്നു. ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകൾ ആണ് ഉള്ളത്, അവൾ യൂ എസിൽ പഠിക്കുകയാണ്‌. യമുനക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനയ്ക്കാണെന്നും ദേവൻ അഭിമുഖത്തിൽ പറഞ്ഞു

‘എന്റെ പുതിയ ജീവിതം. വിവാഹ വാർത്ത സത്യമാണ്.നിങ്ങൾ എനിക്ക് നൽകിയ പിന്തുണ കണ്ടപ്പോൾ ശരിക്കും അതിശയവും സന്തോഷവും തോന്നി. ഇതിനൊക്കെ ഹൃദയത്തിന്റെ ഭാഷയിൽ നിന്നും നന്ദി അറിയിക്കുന്നു.എന്റെ ഭർത്താവിന്റെ പേര് ദേവൻ അയ്യങ്കേരിൽ. അദ്ദേഹം യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് . എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാകണം എന്ന എന്റെ പ്രാർത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബർ 7 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അത് നടപ്പായി എന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു വിവാഹം കഴിഞ്ഞതോടെ യമുന കുറിച്ചത്.

യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. മകൾ വിവാഹം കഴിക്കാൻ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ മറ്റുചില ആരാധകർ യമുനക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.

അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചു സിനിമകളിലും അഭിനയിച്ച യമുനയുടെ ഭർത്താവ് സിനിമാ സംവിധായകനായ എസ്.പി.മഹേഷ് ആയിരുന്നു. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോൾ വളരെ മാന്യമായി പിരിയുക ആയിരുന്നതായും യമുന പറഞ്ഞിരുന്നു. വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top