Connect with us

തൃഷയ്ക്കും ജയം രവിയ്ക്കും മുന്നില്‍ വെച്ച് കള്ളുകുടിച്ച് ജയം രവിയുടെ ഭാര്യയുമായി വഴക്കിട്ട് ധനുഷ്! വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍

News

തൃഷയ്ക്കും ജയം രവിയ്ക്കും മുന്നില്‍ വെച്ച് കള്ളുകുടിച്ച് ജയം രവിയുടെ ഭാര്യയുമായി വഴക്കിട്ട് ധനുഷ്! വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍

തൃഷയ്ക്കും ജയം രവിയ്ക്കും മുന്നില്‍ വെച്ച് കള്ളുകുടിച്ച് ജയം രവിയുടെ ഭാര്യയുമായി വഴക്കിട്ട് ധനുഷ്! വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍

സത്യത്തെ കള്ളമാക്കുവാനും കള്ളത്തെ സത്യമാക്കുവാനും സാധ്യതയേറെയുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. ചിത്രങ്ങളും വിഡിയോകളും വരെ പങ്കുവെച്ചായിരിക്കും പ്രചാരണം. വികൃതി എന്ന മലയാള സിനിമയില്‍ അതിന്റെ യഥാര്‍ത്ഥമായ ഭീകരാവസ്ഥ നമ്മള്‍ കണ്ടതുമാണ്. അത്തരത്തില്‍ ഉള്ളൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷ് മദ്യപിച്ച് എത്തി ജയം രവിയുടെ ഭാര്യ ആരതിയോട് കലഹിക്കുന്ന ഫോട്ടോസാണ് വൈറലായിരിക്കുന്നത്. ജയം രവിയും തൃഷയും അടുത്ത് നില്‍ക്കുന്നതായും ചിത്രങ്ങളിലുണ്ട്.

ധനുഷിന്റേയും ജയം രവിയുടെയും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതനുസരിച്ച് 2015ല്‍ സൂപ്പര്‍ഹിറ്റായി തീര്‍ന്ന തനി ഒരുവന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫാമിലി ഗെറ്റ് ടുഗെദറിന്റെയാണ് ഫോട്ടോകള്‍. ആരോ മനപ്പൂര്‍വം ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാക്കുന്നതാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇപ്പോഴും രണ്ടു കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദത്തിലാണെന്നും ഈ വാര്‍ത്ത കേട്ടപ്പോള്‍ പൊട്ടിച്ചിരിക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഈ ചിത്രം എനിക്ക് നല്‍കിയ മാരി സെല്‍വരാജിന് നന്ദി. എന്റെ സഹപ്രവര്‍ത്തകരോടും മറ്റ് ടെക്‌നീഷ്യന്‍മാരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ സിനിമയ്ക്കായി മികച്ച സംഗീതം ഒരുക്കിയ സന്തോഷ് നാരായണന് പ്രത്യേകം നന്ദി’. ധനുഷ് ട്വീറ്റ് ചെയ്തു.

ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രവുമാണിത്. ചിത്രത്തില്‍ കര്‍ണന്‍ എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവര്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു.നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് അഭിനേതാക്കളാണ്. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് നിര്‍മാണം.

ധനുഷിന്റെ ഹോളിബുഡ് അരങ്ങേറ്റവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അവഞ്ചേഴ്‌സ് സംവിധായകരുടെ ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡിലെത്തുന്നത്. റൂസോ സഹോദരന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലാണ് ധനുഷ് പ്രധാന വേഷത്തിലെത്തുന്നത്. സൂപ്പര്‍താരങ്ങളായ ക്രിസ് ഇവാന്‍സും റയാന്‍ ഗോസ്ലിങ്ങിനുമൊപ്പമാണ് ധനുഷ് അഭിനയിക്കുന്നത്. അനാ ഡെ അര്‍മാസ് ആണ് ചിത്രത്തിലെ നായിക.

നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ ദ ഗ്രേ മാനില്‍ വാഗ്‌നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണ് ദ ഗ്രേ മാന്‍. 2009 ല്‍ മാര്‍ക്ക് ഗ്രീനി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. അതേസമയം ധനുഷിന്റെ കഥാപാത്രം എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ധനുഷിന്റെ രണ്ടാമത്തെ ഇന്റര്‍നാഷണല്‍ സിനിമയാണ് ദ ഗ്രേ മാന്‍. 2018 ല്‍ പുറത്തിറങ്ങിയ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫക്കീര്‍ ആയിരുന്നു ആദ്യ ഇന്റര്‍നാഷണല്‍ സിനിമ. ഇതും നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പുറത്ത് വന്നത്.

More in News

Trending

Recent

To Top