Malayalam
മമ്മൂട്ടിയുടെ ബോസ് മാസ്കിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍ !
മമ്മൂട്ടിയുടെ ബോസ് മാസ്കിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍ !
കഴിഞ്ഞ ദിവസം ‘ദി പ്രീസ്റ്റ്’ സിനിമയുടെ പത്രസമ്മേളനത്തിന് നടന് മമ്മൂട്ടിയും നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പക്ഷെ അതിനിടയില്‍ ഏവരും ശ്രദ്ധിക്കപ്പെട്ട കാര്യം മമ്മുക്കയും മുഖത്തെ മാസ്ക് ആയിരുന്നു പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസണ് പ്രിന്റ് മാസ്ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്ക് ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. എന്നാല്‍ ഇതിന്റെ വിലയാണ് ശ്രദ്ധേയം. ഈ മാസ്കിന്റെ മാത്രം വില എത്രയെന്ന് വെബ്സൈറ്റില്‍ നിലവില്‍ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളര്‍ അഥവാ 1,822.78 രൂപയാണ് വില. മാര്‍ച്ച് 11ന് ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലെത്തുകയാണ്. ആദ്യമായി മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഒരോ തെരഞ്ഞെടുപ്പ് എത്തുമ്പോഴും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് നടന് മമ്മൂട്ടിയുടെത്. ഇടത് പക്ഷേ നിലപാടിന് ഒപ്പമുള്ള മമ്മൂട്ടി പലപ്പോഴും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുമെന്നായിരുന്നു പ്രധാന പ്രചാരണങ്ങള്‍. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും മമ്മൂട്ടി മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
തന്നെ ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും താനും ആരെയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ പ്രീസ്റ്റ് സിനിമയുടെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. തനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിലവില്‍ താല്‍പ്പര്യമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്, സിനിമ എന്നും അദ്ദേഹം പറഞ്ഞു.
തല്ക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുപടി. തമിഴ്നാട്ടില്‍ നടന്മാര് കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
