Malayalam
മഞ്ജു വാര്യര്‍ ബോളിവുഡിലേയ്ക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
മഞ്ജു വാര്യര്‍ ബോളിവുഡിലേയ്ക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ പ്രിയ നായിക മഞ്ജുവാര്യര്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് സൂചന. തെന്നിന്ത്യന്‍ താരം മാധവനാണ് ഈ ചിത്രത്തില്‍ മഞ്ജുവാര്യരുടെ നായകനാകുന്നത്. ഭോപ്പാലില്‍ നടന്ന ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തിരുന്നു.
നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രം. ഏപ്രില്‍ 15ന് ചേര്‍ത്തലയിലും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ഈ വര്‍ഷം തന്നെ ഒരു തമിഴ് ചിത്രത്തിലും മഞ്ജുവാര്യര്‍ അഭിനയിക്കും.
വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജുവാര്യര്‍ തമിഴില്‍ അരങ്ങേറിയത്. അസുരനില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയോടൊപ്പം മഞ്ജുവാര്യര്‍ ആദ്യമായഭിനയിക്കുന്ന ദ പ്രീസ്റ്റ് നാളെ ലോകവ്യാപകമായി റിലീസ് ചെയ്യും. ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിക്കും ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം മഞ്ജുവാര്യരും പങ്കെടുത്തിരുന്നു.
ശേഷം തൃശൂരിലേക്ക് പോയ മഞ്ജുവാര്യര്‍ വൈകിട്ട് അമ്മ ഗിരിജാ മാധവന്റെ കഥകളി അരങ്ങേറ്റച്ചടങ്ങില്‍ പങ്കെടുത്തു. പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയായിട്ടായിരുന്നു ഗിരിജാമാധവന്റെ അരങ്ങേറ്റം.രണ്ട് വര്‍ഷമായി കലാനിലയം ഗോപിയുടെ കീഴില്‍ കഥകളി അഭ്യസിച്ച് വരികയായിരുന്നു ഗിരിജാ മാധവന്‍.
