കൈരളി ചാനലിന് വേണ്ടി പിണറായി വിജയന്റെ അഭിമുഖം ചെയ്ത അനുഭവത്തെ കുറിച്ച് പറഞ്ഞ് ശ്രീനിവാസന്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീനിവാസന് അഭിമുഖത്തെ കുറിച്ചും പിണറായി വിജയനെ കുറിച്ചും സംസാരിച്ചത്.
‘അന്ന് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ജനങ്ങളെ കാണിക്കണമെന്ന ആഗ്രഹവുമായാണ് കൈരളിക്കാര് അഭിമുഖം നടത്താനായി എന്നെ സമീപിക്കുന്നത്.
പിണറായിയെ ചിരിപ്പിക്കണം, അതാണ് എന്റെ ദൗത്യം. ആദ്യം അവര്‍ തീരുമാനിച്ചിരുന്നത് കൈരളി ചാനല്‍ ചെയര്‍മാനായ മമ്മൂട്ടിയെയാണ്. എന്നാല്‍ രണ്ട് പേരും ഭയങ്കരമായി ബലം പിടിക്കുമെന്നും ചിരി വരില്ലെന്നും മനസ്സിലായി.
കാഴ്ചക്കാര്‍ അതുകണ്ട് ചിരിച്ചേക്കുമെന്നും ചാനലുകാര്‍ക്ക് തോന്നി. അതുകൊണ്ടാണ് എന്നെ ഏര്‍പ്പാട് ചെയ്യുന്നത്,’എന്നും ശ്രീനിവാസന് പറഞ്ഞു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...