Malayalam
കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണോ? വൈറലായി സരയൂവിന്റെ കൂളിംഗ് ഗ്ലാസ് അണിഞ്ഞ ചിത്രം
കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണോ? വൈറലായി സരയൂവിന്റെ കൂളിംഗ് ഗ്ലാസ് അണിഞ്ഞ ചിത്രം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സരയൂ മോഹന്‍. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലാത്ത സരയൂ സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. രസകരമായ നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
കൂളിംഗ് ഗ്ലാസ് അണിഞ്ഞു കൊണ്ട് സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കമന്റുകള്‍ക്ക് താരം രസകരമായ മറുപടികളും നല്‍കുന്നുണ്ട്. അത്തരത്തില്‍ ഒരു മറുപടി ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണോ എന്നായിരുന്നു ഒരു ആരാധകന് ചോദിച്ചത്. മോഹന്‍ലാലിന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഡയലോഗ് ആണ് ഇത്. ഈ ഡയലോഗിന് ചിത്രത്തില്‍ ശ്രീനിവാസന് നല്കുന്ന മറുപടി തന്നെ താരവും നല്കി.
ഇന്നലെ ഞങ്ങള്‍ ഇല്ല സാര്‍ എന്നാണ് സരയൂ നല്‍കിയിരിക്കുന്ന കമന്റ്. സരയൂ പങ്കുവെച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്തായാലും പോസ്റ്റും കമന്റും ഒരുപോലെ വൈറലായി മാറിയിരിക്കുകയാണ്. ഇനി എപ്പോള്‍ ആണ് സിനിമാ മേഖലയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യം.
എന്നാല്‍ താരം ഇതുവരെ ഇതിന് ഉത്തരം പറഞ്ഞിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് താരം പുതിയതായി പങ്കുവെച്ചിരിക്കുന്നത്. താരം ഉടന്‍തന്നെ സിനിമാ മേഖലയിലേക്ക് തിരിച്ചുവരും എന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത് എന്നാണ് ആരാധകര്‍ ചേര്‍ത്ത് വായിക്കുന്നത്. എന്തായാലും സിനിമയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ളതിനേക്കാള്‍ ആരാധകര്‍ ആണ് താരത്തിന് ഇപ്പോള്‍ ഉള്ളത്.
