Connect with us

ആ നായകന്റെ പേര് കേട്ടപ്പോൾ ഒന്നും നോക്കിയില്ല; ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്ന് മഞ്ജു വാര്യര്‍

Malayalam

ആ നായകന്റെ പേര് കേട്ടപ്പോൾ ഒന്നും നോക്കിയില്ല; ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്ന് മഞ്ജു വാര്യര്‍

ആ നായകന്റെ പേര് കേട്ടപ്പോൾ ഒന്നും നോക്കിയില്ല; ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമാണ് മഞ്ജു വാര്യർ. എന്നാൽ ഇത്രെയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ മമ്മൂക്കയ്‌ക്കൊപ്പം നായികയാകാൻ അവസരം കിട്ടിയിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ് . എന്നാൽ ഇപ്പോൾ അതിന്റെ സന്തോഷത്തിലാണ് താരം.

മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുക എന്ന ആഗ്രഹത്തിന് ദി പ്രീസ്റ്റിലൂടെ ഫലമുണ്ടായിരിക്കുകയാണ് നടി മഞ്ജു വാര്യര്‍ക്ക്. പ്രീസ്റ്റില്‍ മമ്മൂട്ടിയാണെന്ന് കേട്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. അഭിനയിക്കാം എന്ന പറയുകയായിരുന്നു. ഇതിന് മുമ്പും ഒരുപാട് സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതിനെ പറ്റി ചര്‍ച്ചകളും നടന്നിരുന്നു. പിന്നെ എന്ത്‌കൊണ്ട് ഒക്കെയോ സിനിമകള്‍ നടന്നില്ല എന്നും മഞ്ജു പറയുന്നു. ദി പ്രീസ്റ്റ് സിനിമയുമായ ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലായിരുന്നു മഞ്ജു ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

അഭിനയം തുടങ്ങിയ കാലം മുതലെ എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതെന്ന് മാധ്യമങ്ങള്‍ എന്നോട് ചോദിക്കാറുണ്ടായിരുന്നു. ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണെന്നാണ് താന്‍ മറുപടി പറയാറ്. ബി ഉണ്ണികൃഷ്ണന്‍ സിനിമയെ കുറിച്ച് പറഞ്ഞ ശേഷം ജൊഫിനെ കാണുകയും കഥ കേള്‍ക്കുകയും ചെയ്തു. മമ്മൂക്കയോട് ഒപ്പം അഭിനയിക്കാന്‍ സാധിച്ചതിന് ഒപ്പം വളരെ പ്രതീക്ഷയുള്ള ഒരു സിനിമ കൂടി ലഭിച്ചതിനാല്‍ ഭാഗ്യത്തിന്റെ സന്തോഷം ഇരട്ടിയായെന്നും മഞ്ജു വ്യക്തമാക്കി.

‘ഞാന്‍ അഭിനയം തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും എന്നോട് ചോദിക്കുന്ന ഒരു കാര്യമാണ്. മമ്മൂക്കയോടൊപ്പം എന്നാണ് അഭിനയിക്കുക എന്ന്. ഞാന്‍ എപ്പോഴും പറയാറുള്ള ഉത്തരം ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണെന്നാണ്. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങളും ചര്‍ച്ചകളും ഒക്കെ വന്നിരുന്നെങ്കിലും അത് പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. പിന്നീട് 2019ല്‍ ബി ഉണ്ണികൃഷ്ണനാണ് ഈ സിനിമയെ കുറിച്ച് എന്നോട്് പറയുന്നത്.

മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല. അപ്പോ തന്നെ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ആണ് അതിന്റെ കഥയും ജൊഫിന്‍ എന്ന സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നത്. ആന്റോ ജോസഫും ചിത്രത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞു. വളരെ പ്രതീക്ഷയുള്ള സിനിമകൂടി ആയതില്‍ എനിക്ക് കിട്ടിയ ഭാഗ്യത്തിന്റെ സന്തോഷം ഇരട്ടിയായി. അപ്പോ ഈ സിനിമ കാണാന്‍ പോവുകയാണ് നിങ്ങളെല്ലാവരും. എനിക്ക് നല്ല പ്രതീക്ഷയും വിശ്വാസവുമുണ്ട് ഈ സിനിമയെ കുറിച്ച്.’ മഞ്ജു പറഞ്ഞു

പ്രസ് മീറ്റില്‍ മഞ്ജു വാര്യര്‍ക്കൊപ്പം മമ്മൂട്ടി, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളും, സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പ്രസ് മീറ്റില്‍ സംസാരിച്ചു.

അതേസമയം സെക്കന്റ് ഷോ തുടങ്ങിയതിന്റെ ഭാഗമായി ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് തിയറ്ററിലെത്തും. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

about manju warrior

Continue Reading
You may also like...

More in Malayalam

Trending

Recent

To Top