Malayalam
തിയേറ്റുകളില്‍ സെക്കന്‍ഡ് ഷോ ഇന്ന് മുതല്‍; പ്രശ്നങ്ങള്‍ ഇനിയുമുണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍
തിയേറ്റുകളില്‍ സെക്കന്‍ഡ് ഷോ ഇന്ന് മുതല്‍; പ്രശ്നങ്ങള്‍ ഇനിയുമുണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍
നീണ്ടു നിന്ന പ്രശ്നങ്ങള്‍ക്ക് ശേഷം തീയേറ്റുകളില്‍ ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ ആരംഭിക്കും. തിയേറ്റര്‍ തുറക്കുന്നതു മൂലം ഒരുവിധമുള്ള പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടാകുമെങ്കിലും പരിഹരിക്കാന്‍ ഇനിയും പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. നൂറ് ശതമാനം സീറ്റുകളിലും ആളുകളെ ഇരുത്തിയാല്‍ മാത്രമേ സെകന്റ് ഷോ ആരംഭിച്ചതിന്റെ വിജയമുണ്ടാകൂ എന്നാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്.
സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.
സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.
വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.
