Connect with us

ബിഗ് ബോസിലെ വനിതാ ദിനം; മണിക്കുട്ടന് സൂര്യയെ തന്നെ കിട്ടി !

Malayalam

ബിഗ് ബോസിലെ വനിതാ ദിനം; മണിക്കുട്ടന് സൂര്യയെ തന്നെ കിട്ടി !

ബിഗ് ബോസിലെ വനിതാ ദിനം; മണിക്കുട്ടന് സൂര്യയെ തന്നെ കിട്ടി !

ഇന്നലെ ലോക വനിതാ ദിനമായിരുന്നു . ബിഗ് ബോസിലും ആകര്‍ഷകമായ രീതിയില്‍ വനിതാ ദിനം ആഘോഷിച്ചു. ഓരോ മത്സരാര്‍ഥികളും ആഘോഷത്തില്‍ പങ്കാളികളായി. വനിതാ ദിനത്തിലെ ടാസ്‍ക് വായിക്കാൻ മണിക്കുട്ടനെയായിരുന്നു ബിഗ് ബോസ് ഏല്‍പ്പിച്ചത്. മണിക്കുട്ടൻ ടാസ്‍ക് വായിക്കുകയും ചെയ്‍തു. ബിഗ് ബോസിലെ ഓരോ സ്‍ത്രീയെ തെരഞ്ഞെടുത്ത് അവരുടെ ഒരു ഗുണം പറയുകയും എങ്ങനെ വനിതയെന്ന നിലയില്‍ മെച്ചപ്പെടണമെന്ന് നിര്‍ദ്ദേശിക്കുകയും വേണമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

മണിക്കുട്ടന് നറുക്ക് കിട്ടിയത് സൂര്യയുടെ പേരായിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോട് പ്രണയം ഉള്ളതുകൊണ്ടുതന്നെ എല്ലാവരും ആ സമയം ചിരിക്കുകയുണ്ടായി. എന്നാൽ അത് ശ്രദ്ധിക്കാതെ മണിക്കുട്ടൻ സൂര്യയെ കുറിച്ച് സംസാരിച്ചു. എല്ലാ സ്ത്രീകളുടെയും മനസില്‍ അമ്മയുടെ സ്നേഹമുണ്ട്, അതുപോലെയാണ് സൂര്യയെന്നുമായിരുന്നു മണിക്കുട്ടൻ പറഞ്ഞത്.

എല്ലാവരുടെയും കാര്യങ്ങള്‍ അന്വേഷിക്കുക, അവരോട് എല്ലാവരോടും നല്ല സ്‍നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന ആളാണ് സൂര്യയെന്നും മണിക്കുട്ടൻ പറഞ്ഞു. എപ്പോഴും സൂര്യ കരയുന്നത് ശരിയല്ലെന്ന് മണിക്കുട്ടൻ പറഞ്ഞു. മത്സരാർത്ഥികൾക്കിടയിൽ ശക്തമായ സ്ത്രീകൾ ഉണ്ടെന്നും അവരോട് സംസാരിച്ച് നിർദ്ദേശം തേടണം എന്നും മണിക്കുട്ടൻ ഉപദേശിച്ചു.

പ്രതിഷേധം അറിയിക്കേണ്ടയിടത്ത് അറിയിക്കുക, കണ്ണീരല്ല മനക്കരുത്ത് ആണ് വേണ്ടത്, പൂച്ചക്കുട്ടിയെ പോലെ വന്ന സൂര്യ പുലിക്കുട്ടിയായി മാറട്ടെയെന്നും മണിക്കുട്ടൻ ആശംസിച്ചു. മണിക്കുട്ടന്റെ സംസാരം എല്ലാവരും ആരവത്തോടെയായിരുന്നു സ്വീകരിച്ചത്. പൊതുവെ സൂര്യ കരയുമെന്നും വീക്കാണെന്നും ആരെങ്കിലും പറഞ്ഞാൽ ദേശിക്കുമായിരുന്നു. എന്നാൽ മണിക്കുട്ടന്റെ പ്രതികരണത്തെ സന്തോഷത്തോടെയാണ് കേട്ടിരുന്നത്.

റംസാന് കിട്ടിയത് രമ്യാ പണിക്കരുടെ പേരായിരുന്നു. ആദ്യം കണ്ടപ്പോള്‍ രമ്യാ പണിക്കര്‍ക്ക് അഹങ്കാരമുണ്ടെന്ന് തോന്നിയെന്ന് റംസാൻ പറഞ്ഞു. എന്നാല്‍ പിന്നീട് താനുമായി അടുത്തുവെന്നും പറഞ്ഞു. കുറച്ചുകൂടി ആക്റ്റീവകണമെന്നും റംസാൻ പറഞ്ഞു.

അനൂപ് കൃഷ്‍ണൻ ആഗ്രഹിച്ചത് പോലെ തന്നെ കിട്ടിയത് മജ്‍സിയ ഭാനുവിന്റെ പേരായിരുന്നു. ബിഗ് ബോസില്‍ വന്ന് ആദ്യം അടുത്തത് പാത്തുവെന്ന് താൻ വിളിക്കുന്ന മജ്‍സിയയോടായിരുന്നുവെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. തങ്ങള്‍ പറയുന്ന പല കാര്യങ്ങളും ഒരുപോലെയാകുന്നുണ്ട്. ഒരു വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഒരുപാട് സ്‍ത്രീകളുണ്ട്. അങ്ങനെയല്ല മജ്‍സിയ ഭാനു, അടുത്ത തലമറയിലെ കുട്ടിയുടെ ചിന്തയെ നല്ലതാക്കി മാറ്റാനാകുന്നത് അമ്മയ്‍ക്കാണെന്നും അനൂപ് കൃഷ്‍ണൻ പറഞ്ഞു.

പിന്നീട് നോബിയാണ് കടന്നുവന്നത്, കരഞ്ഞുജനിക്കുന്ന സമയത്ത് മുലപ്പാല് തരുമ്പോള്‍ ആദ്യം നോക്കുന്നത് സ്‍ത്രീയുടെ മുഖത്താണ്. അമ്മ. അപ്പോള്‍ തുടങ്ങും സ്‍ത്രീകളോടുള്ള ബഹുമാനം എന്ന് പറഞ്ഞായിരുന്നു നോബി സംസാരത്തിന് തുടക്കമിട്ടത്. എനിക്ക് ഒരു സഹോദരിയില്ല. ഇവിടെ നിന്ന് ഒരു അനുജത്തിയെ കിട്ടി. എയ്‍ഞ്ചലിനെ. ഒരു സഹോദരിയെ. വിവാഹം എന്നു നടക്കുമോ അന്ന് ഒരു സഹോദരന്റെ സ്ഥാനത്ത് ഉണ്ടാകും. വുമണ്‍സ് ഡേ ആശംസകള്‍ എന്നും നോബി പറഞ്ഞു. പിന്നീട് എല്ലാവരും ചേർന്ന് പാട്ട് പാടുകയും ചെയ്യുകയുണ്ടായി.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top