News
‘ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കുത്തില്‍ നിങ്ങള്‍ പടമാകും’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദസ്സില്‍ കയ്യടി നേടി നടന്
‘ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കുത്തില്‍ നിങ്ങള്‍ പടമാകും’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദസ്സില്‍ കയ്യടി നേടി നടന്
ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ സിനിമയിലെ മാസ് ഡയലോഗുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് നടന് മിഥുന് ചക്രബര്‍ത്തി. ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ വെച്ചായിരുന്നു മിഥുന് ചക്രബര്‍ത്തി ബി.ജെ.പിയില്‍ ചേര്‍ന്നത്.
‘ഞാന്‍ നിന്നെ ഇവിടെ നിന്നും ഇടിച്ചാല്‍ നിന്റെ ബോഡി സെമിത്തേരിയിലെത്തും, എന്നെ കണ്ട് വിഷമില്ലാത്ത സര്പ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കുത്തില്‍ നിങ്ങള്‍ പടമാകും’ എന്ന് തുടങ്ങി തന്റെ ഹിറ്റ് ഡയലോഗുകള്‍ സദസ്സില്‍ അവതരിപ്പിച്ചാണ് ചക്രബര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകരുടെ കയ്യടി നേടിയത്.
തൃണമൂലിന്റെ രാജ്യസഭാംഗമായിരുന്ന മിഥുന് ചക്രവര്‍ത്തി ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. ശാരദാ ഗ്രൂപ്പ് മുതല്‍മുടക്കിയിരുന്ന ഒരു സ്വകാര്യ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ 1.2 കോടി രൂപ കൈപ്പറ്റിയ സംഭവത്തില്‍ മിഥുന് ചക്രവര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പണം മടക്കി നല്കിയ താരം ആരോഗ്യപ്രശേനങ്ങള് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാംഗത്വം രാജിവച്ചത്.
ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് താരം ബിജെപിയില്‍ ചേര്‍ന്നത്. ഫെബ്രുവരി 16ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് മുംബൈയിലുള്ള ചക്രബര്‍ത്തിയുടെ വീട് സന്ദര്‍ശിച്ചിരുന്നതിന് പിന്നാലെ നടന് ബി.ജെ.പിയില്‍ ചേരുമെന്ന് വന്‍ രീതിയില്‍ പ്രചരിച്ചിരുന്നു.
