നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയ താരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും സലീം കുമാറുമായുള്ള അടുപ്പത്തെ കുറിച്ച് നടന് മുകേഷ്. ‘ധര്‍മജനും സലീംകുമാറും പണ്ടുകാലം മുതലേ കോണ്‍ഗ്രസാണ്. പക്ഷേ പിഷാരടി അങ്ങനെയായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുകേഷിന്റെ വാക്കുകള്‍
രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് തലേ ദിവസം പിഷാരടി എന്നെ ഫോണില്‍ വിളിച്ചിരുന്നു. ചേട്ടാ. രാഷ്ട്രീയത്തില്‍ ഇങ്ങാന്‍ പോവുകയാണ്. പല പല കാരണങ്ങള്‍ കൊണ്ടാണ് ഈ തീരുമാനം.
അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. എടേ അനുഭാവി ആയാ മതി കേട്ടോ എന്ന്. അതിന് കാരണം, ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ മറ്റു രണ്ടുപാര്‍ട്ടിക്കാരും നമ്മളെ തട്ടിക്കളിക്കും. അപ്പോള്‍ ചേരുന്ന പാര്‍ട്ടി നമ്മളെ പിന്തുണയ്ക്കണം, സംരക്ഷിക്കണം. അപ്പോഴും ചേരുന്നത് കോണ്‍ഗ്രസാണെന്ന് പിഷാരടി പറഞ്ഞില്ല.
നിഷ്പക്ഷ നിലപാടുള്ള ആളാണ് പിഷരാടി. ബിജെപിയെയും കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും എല്ലാം നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരാളാണ് അദ്ദേഹം. പിറ്റേന്നാണ് ഞെട്ടിച്ച് െകാണ്ടുള്ള പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനം.’ മുകേഷ് പറയുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...