Malayalam
ഇപ്പോഴും ആദ്യ ഭര്‍ത്താവിനോട് പഴയ ആ പ്രണയം ഉണ്ട്; തുറന്ന് പറഞ്ഞ് സുപര്‍ണ
ഇപ്പോഴും ആദ്യ ഭര്‍ത്താവിനോട് പഴയ ആ പ്രണയം ഉണ്ട്; തുറന്ന് പറഞ്ഞ് സുപര്‍ണ
മലയാള സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് വൈശാലി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത ചിത്രത്തില്‍ വൈശാലിയായി എത്തിയത് സുപര്ണയായിരുന്നു. വൈശാലിയിലൂടെയാണ് സുപര്‍ണ ഏറെ ശ്രദ്ധിക്കപ്പെടുന്നതും. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’, വിറ്റ്നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപര്‍ണ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വനാണ് സുപര്‍ണയുടെ അവസാന മലയാള ചിത്രം.
വൈശാലിയില്‍ ഋഷിശൃംഗനായി എത്തിയത് സഞ്ജയ് മിത്ര ആയിരുന്നു. ചിത്രത്തിനു ശേഷം ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.എന്നാല്‍ ഇരുവരും 2007ല്‍ വിവാഹ മോചനം നേടി. അഭിപ്രായ വ്യത്യാസം കൂടി വന്നതോടെ വിവാഹമോചിതരാകുക ആയിരുന്നു. എന്നാല്‍ ഇപ്പോഴും സഞ്ജയ്യോട് മനസില്‍ പഴയ പ്രണയം ഉണ്ടെന്ന് പറയുകയാണ് സുപര്‍ണ. വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു.
തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണയെന്ന് സഞ്ജയും പറഞ്ഞിരുന്നു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല എന്നും സഞ്ജയ് പറഞ്ഞു. തന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ്യെ പോലെ തന്നെയാണെന്നും, പിരിഞ്ഞു കഴിയുകയാണെങ്കിലും ഇഷ്ടപ്പെട്ടയാള് സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണെന്നും ‘ സുപര്‍ണ പറയുന്നു.
സിനിമയിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ കുട്ടികളയായതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും സുപര്‍ണ പറഞ്ഞു. ഇപ്പോള്‍ ബോംബെയില്‍ കുടുംബത്തിനൊപ്പം ബിസിനസില്‍ ശ്രദ്ധിച്ച് കഴിയുകയാണ് സുപര്‍ണ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു.
