Malayalam
അട്ടപ്പാടിയിലെ മധുവായി ഫഹദ് ഫാസില്‍? ഫഹദിനു വേണ്ടിയുള്ള ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് താനെന്ന് രഞ്ജിത്ത്
അട്ടപ്പാടിയിലെ മധുവായി ഫഹദ് ഫാസില്‍? ഫഹദിനു വേണ്ടിയുള്ള ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് താനെന്ന് രഞ്ജിത്ത്
മോഹന്‍ലാല്‍ നായകനായ ഡ്രാമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകും. അടുത്ത ചിത്രത്തിന്റെ തിരക്കഥയുടെ ജോലികളിലാണ് താനെന്നും ഈ ചിത്രം ഫഹദ് ഫാസിലിന് വേണ്ടിയുളളതാണെന്നും സംവിധായകന് തന്നെയാണ് വെളിപ്പെടുത്തിയത്.
പാലക്കാട് അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ ജീവിതം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. ഈ വിഷയമാണ് രഞ്ജിത്ത് സിനിമയാക്കുന്നതെന്നാണ് ലഭ്യമായ വിവരം. ചിത്രത്തില്‍ മധുവായി ഫഹദ് ഫാസില്‍ ആകും എത്തുക.
2011ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തിലായിരുന്നു ഇതിനുമുമ്പ് ഫഹദ് അഭിനയിച്ചത്. അതൊരു അതിഥി വേഷമായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തില്‍ നായകനായി എത്തിയത് ഫഹദ് ആയിരുന്നു.
ഇപ്പോള്‍ മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഫഹദ് ഫാസില്‍. മാലിക് ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. ഇരുള് എന്ന സിനിമയുടെ ചിത്രീകരണവും നടന് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
