Malayalam
ഗിഫ്റ്റുകളുമായി ലക്ഷ്മി നക്ഷത്ര; വിശേഷങ്ങള്‍ പറഞ്ഞ് പാറുക്കുട്ടി
ഗിഫ്റ്റുകളുമായി ലക്ഷ്മി നക്ഷത്ര; വിശേഷങ്ങള്‍ പറഞ്ഞ് പാറുക്കുട്ടി
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയയ്ും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാവരും സ്വന്തം കുടുംബാഗത്തെ പോലെ ആവുകയായിരുന്നു. ഒരു മാസം സ്ക്രീനില്‍ നിന്നും മാറി നില്‍ക്കുമ്പോഴും ആരാധകര്‍ക്ക് ഷോ ശരിക്കും മിസ് ചെയുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍.
ഇതിനിടെ ഉപ്പും മുളകും അവസാനിച്ചു എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഷോ ശക്തമായി തന്നെ തിരിച്ച് വരും എന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഉപ്പും മുളകിലെ ഓരോ കഥാപാത്രത്തിനും ഇന്നും ആരാധകര്‍ ഏറെയാണ്. ഇതിലെ പാറുക്കുട്ടിയ്ക്കായിരുന്നു ഏറെ ആരാധകര്‍.
ഇപ്പോള്‍ പാറുക്കുട്ടിയുടെ ചില വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്റ്റാര്‍ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര. താരം പാറുക്കുട്ടിയുടെ വീട്ടില്‍ എത്തിയാണ് വിശേഷങ്ങള്‍ അറിഞ്ഞത്. അവിടെ നിന്നും പകര്‍ത്തിയ വീഡിയോയും ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ലക്ഷ്മിയുടെ വരവ് പാറുക്കുട്ടിക്കും വീട്ടുക്കാര്‍ക്കും ഒരു സര്‍പ്രൈസ് ആയിരുന്നു. ഗിഫ്റ്റുകളും വാങ്ങിയാണ് താരം വീട്ടിലെത്തിയത്. ലക്ഷ്മിയുടെ ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായി പാറു മറുപടിയും നല്‍കുന്നുണ്ട്.
അതേസമയം ഓഡിഷന് വിളിച്ചപ്പോള്‍ പോവണോ വേണ്ടയോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു എന്ന് ഗംഗ പറയുന്നു. ലൈറ്റിന്റെ ഒക്കെ ചൂട് ഉള്ളത് കൊണ്ട് ആദ്യം പേടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഓഡിഷന് പോവുകയായിരുന്നു. പിന്നീട് അവള് കമിന്ന് കിടന്നതും നടക്കാന്‍ തുടങ്ങിയതുമൊക്കെ സെറ്റില്‍ നിന്നാണെന്ന് പാറുക്കുട്ടിയുടെ അമ്മ പറയുന്നു.
