Connect with us

റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല, തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു; മണിരത്‌നം ചിത്രത്തെ കുറിച്ച് ലാല്‍

Malayalam

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ദിവസമാണ് പൂര്‍ത്തിയായത്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു 50 ദിവസത്തെ തുടര്‍ച്ചയായുള്ള ഷൂട്ട് പൂര്‍ത്തീകരിച്ചത്.

ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കു വെച്ചിരിക്കുകയാണ് നടന്‍ ലാല്‍. ‘സെറ്റില്‍ എല്ലാ അഭിനേതാക്കളും മാസ്‌ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാര്‍ക്ക് റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

പുലര്‍ച്ച 3 മണി വരെ ഷൂട്ടിംഗ് നടന്നിരുന്നു. അതുകഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്കും മണിരത്നം അടുത്ത ദിവസത്തെ ഷൂട്ടിംഗിന് തയ്യാറാകും. അതൊരു പുതിയ അനുഭവമാണെന്ന് ലാല്‍ പറഞ്ഞു.

തുടക്കത്തില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

More in Malayalam

Trending

Recent

To Top