Malayalam
സെക്കന്‍ഡ് ഷോ അനുവദിക്കണം; സെക്രട്ടേറിയറ്റിനു മുന്നില്‍ തിയേറ്റര്‍ ജീവനക്കാരുടെയും വിതരണക്കാരുടെയും ധര്‍ണ
സെക്കന്‍ഡ് ഷോ അനുവദിക്കണം; സെക്രട്ടേറിയറ്റിനു മുന്നില്‍ തിയേറ്റര്‍ ജീവനക്കാരുടെയും വിതരണക്കാരുടെയും ധര്‍ണ
Published on
കേരളത്തിലെ സിനിമാ തിയേറ്ററുകളില്‍ എത്രയും പെട്ടെന്ന് തന്നെ സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ധര്ണയ്ക്കൊരുങ്ങി തിയേറ്റര്‍ ഉടമകളും ജീവനക്കാരും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റര്‍ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരുമാണ് ധര്‍ണയില്‍ പങ്കെടുക്കുക. മാര്‍ച്ച് 8 തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലാണ് ധര്‍ണ.
രാവിലെ 10 മണിക്ക് വി.ജെ.ടി ഹാളിന് മുന്നില്‍ ഒത്തുചേര്‍ന്ന ശേഷം ജാഥയായി നീങ്ങിയായിരിക്കും സെക്രട്ടേറിയറ്റിന് മുന്നിലെത്തുകയെന്ന് പ്രതിനിധികള്‍ അറിയിച്ചു.
സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 25ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്തുനല്കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ധര്‍ണ സംഘടിപ്പിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
Continue Reading
You may also like...
Related Topics:film industry
