Malayalam
”നമ്മള് ഫാസിസത്തിലേക്കുള്ള പ്രയാണത്തില്‍ ആണ്, ഒരു സമയം ഒരു റെയ്ഡ് എന്ന കണക്കില്‍”; കേന്ദ്രസര്‍ക്കാരിനെതിരെ മാളവിക മോഹനന്
”നമ്മള് ഫാസിസത്തിലേക്കുള്ള പ്രയാണത്തില്‍ ആണ്, ഒരു സമയം ഒരു റെയ്ഡ് എന്ന കണക്കില്‍”; കേന്ദ്രസര്‍ക്കാരിനെതിരെ മാളവിക മോഹനന്
ലോക്ക്ഡൗണില്‍ അടഞ്ഞു കിടന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍ ആയിരുന്നു റിലീസിനെത്തിയത്. ലൊകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി ആയിരുന്നു വില്ലന്‍ വേഷത്തില്‍ എത്തിയത്. മാളവിക മോഹനന് ആയിരുന്നു ചിത്രത്തിലെ നായിക വേഷത്തേ അവതരിപ്പിച്ചത്. ഇപ്പൊ കേന്ദ്രസര്‍ക്കാറിനെതിരെ പ്രസ്താവന നടത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു താരം പ്രതികരണം അറിയിച്ചത്.
കഴിഞ്ഞ ദിവസം തപ്സി പന്നു, അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ് ഉണ്ടായിരുന്നു. എന്ത് കാരണം കൊണ്ടാണ് ഇവരുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കാരണം എന്തായിരിക്കും എന്ന് ഊഹിക്കാന്‍ വളരെ എളുപ്പമാണ്. ഇരുവരും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നവര്‍ ആണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വ ഭേദഗതി ബില്ല്, കാര്‍ഷിക നിയമ ബില്ലുകള്‍ ഇതിനെതിരെ എല്ലാം തുറന്നു പറയുക മാത്രമല്ല അതിനെതിരെ നടന്ന സമരങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു ഇവര്‍.
ഇപ്പോള്‍ ഇവര്‍ക്കെതിരെ നടന്നിരിക്കുന്ന ഇന്‍കംടാക്സ് റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാളവിക മോഹനന്. ”നമ്മള് ഫാസിസത്തിലേക്കുള്ള പ്രയാണത്തില്‍ ആണ്, ഒരു സമയം ഒരു റെയ്ഡ് എന്ന കണക്കില്‍” ഇതായിരുന്നു താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. താരത്തിന്റെ പ്രതികരണം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ആണ് വഴി വെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്ത് എത്തുന്നത്. എന്നാല്‍ പതിവുപോലെ വിമര്‍ശനങ്ങളും ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ദേശവിരുദ്ധരെ സപ്പോര്‍ട്ട് ചെയ്യുന്ന നിലപാട് ആണ് താരം ഇപ്പോള്‍ സ്വീകരിച്ചത് എന്നാണ് വിമര്‍ശകര്‍ അവകാശപ്പെടുന്നത്. അടുത്തിടെ വിജയ്ക്കെതിരെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് താരത്തെ പിന്നീട് വിട്ടയച്ചത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ആയിരുന്നു താരത്തെ കസ്റ്റഡിയിലെടുത്തത്. എന്തായാലും ഇനി മാളവികയുടെ വീട്ടിലും എത്രയും പെട്ടെന്ന് തന്നെ ഒരു ഇന്‍കം ടാക്സ് റെയ്ഡ് പ്രതീക്ഷിക്കാവുന്നതാണ്.
