Malayalam
സോഷ്യല്‍ മീഡിയയില്‍ മേക്കപ്പില്ലാതെ വരുന്നത് ഇക്കാരണത്താല്‍ തുറന്ന് പറഞ്ഞ് കനിഹ
സോഷ്യല്‍ മീഡിയയില്‍ മേക്കപ്പില്ലാതെ വരുന്നത് ഇക്കാരണത്താല്‍ തുറന്ന് പറഞ്ഞ് കനിഹ
2012 ല്‍ പുറത്തിറങ്ങിയ ഒറീസ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനിഹ. താരത്തിന്റെ ഭാഗ്യദേവത എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് പ്രകടിപ്പിക്കുവാന്‍ കനിഹയ്ക്ക് കഴിഞ്ഞു. മാമാങ്കത്തിലാണ് നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കനിഹ പങ്ക് വെയ്ക്കുന്ന ചിത്രങ്ങളിലെല്ലാം മേക്കപ്പില്ലാതെ സിമ്പിള്‍ ലുക്കില്‍ എത്തുന്ന കനിഹയെയാണ് കാണാന്‍ സാധിക്കുന്നത്. നിരവധി പേര് ഇതേകുറിച്ച് താരത്തോട് ചോദിച്ചിട്ടുമുണ്ട്. ഇതിന് മറുപടിയുമായി എത്തിയിരിക്കുന്ന കനിഹയുടെ ഇന്‍സ്റ്റാം പോസ്റ്റാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
‘യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നിലും പ്രത്യക്ഷപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത്. എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചു കൊണ്ട് സ്വയം മുന്നോട്ടു പോകുന്ന വ്യക്തിത്വമാണ് തന്റേതെന്നും അങ്ങനെ തന്നെയാവണം മറ്റുള്ളവരും. തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമില്ല. യഥാര്‍ത്ഥ മുഖം കണ്ട് അതു മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുണ്ടെങ്കില്‍ അതാണ് സന്തോഷം പകരുന്ന കാര്യം’ എന്നും നടി പറഞ്ഞു.
about kaniha
