Malayalam
ദൃശ്യത്തിലേയ്ക്ക് ആദ്യം വിളിച്ചപ്പോള്‍ വരില്ലാ എന്നുള്ള വാശിയിലായിരുന്നു മീന; പിന്നീട് നടന്നതിന് പിന്നിലെല്ലാം ആന്റണി പെരുമ്പാവൂര്‍
ദൃശ്യത്തിലേയ്ക്ക് ആദ്യം വിളിച്ചപ്പോള്‍ വരില്ലാ എന്നുള്ള വാശിയിലായിരുന്നു മീന; പിന്നീട് നടന്നതിന് പിന്നിലെല്ലാം ആന്റണി പെരുമ്പാവൂര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിആദ്യ ഭാഗത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗം ഒടിടി റിലീസ് ആയി ആയിരുന്നു എത്തിയത്. തിയേറ്റര്‍ അനുഭവം കിട്ടിയില്ല എന്ന പരാതി ഒഴിച്ചാല്‍ മറ്റൊന്നും തന്നെ പ്രേക്ഷകര്‍ക്ക് പറയാനില്ല. ചിത്രത്തില്‍ ജോര്‍ജ്ജുകുട്ടിയുടെ ഭാര്യയായി എത്തിയത് മീന ആയിരുന്നു. റാണി എന്ന കഥാപാത്രത്തെ ആയിരുന്നു മീന അവതരിപ്പിച്ചത്. ഈ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് മീനയെ തന്നെ ആയിരുന്നു. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യം താരം എടുക്കാന്‍ നിലപാട്.
തനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട് എന്നും അതുകൊണ്ട് കുട്ടിയെ നോക്കാന്‍ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാല്‍ ദൃശ്യം സിനിമയുടെ ഭാഗമാകുവാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യം മീന അറിയിച്ചത്. എന്നാല്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരുതരത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇത് മനസ്സിലാക്കിയ സംവിധായകന്‍ ആന്റണി പെരുമ്പാവൂരിനോട് കാര്യം പറഞ്ഞു. പിന്നീട് നടന്നതിന് പിന്നിലെല്ലാം ആന്റണിയുടെ കളികള്‍ ആയിരുന്നു.
മീനയെ കണ്‍വിന്‍സ് ചെയ്യാന്‍ പോയത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. മകള്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പുനല്‍കി. പിന്നീട് ആയിരുന്നു മീന ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചത്. അങ്ങനെ മീനയെ ദൃശ്യത്തിലേക്ക് എത്തിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്.
തന്റെ സിനിമ നന്നായിയിരിക്കാന്‍ വേണ്ടി അതിലേക്ക് മികച്ച താരങ്ങളെ എത്തിക്കുവാന്‍ ആന്റണി പെരുമ്പാവൂര്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമയിലെ ഒരു അണ്ടര്‍റേറ്റഡ് നിര്‍മാതാവ് തന്നെയാണ് ആന്റണി പെരുമ്പാവൂര്‍. താരങ്ങള്‍ക്ക് സിനിമയുടെ സെറ്റില്‍ ഒരു പ്രശ്നവുമില്ല എന്ന് ഇടയ്ക്കിടെ ആന്റണി പെരുമ്പാവൂര്‍ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. അവര്‍ കംഫര്‍ട്ടബില്‍ ആയിരുന്നാല്‍ മാത്രമേ അവര്‍ക്ക് സിനിമയ്ക്ക് വേണ്ടി അവരുടെ പരമാവധി ക്ഷമത ഉപയോഗിക്കുവാന്‍ സാധിക്കുള്ളു എന്ന സത്യം ആന്റണി പെരുമ്പാവൂര്‍ മനസ്സിലാക്കിയത് കൊണ്ടായിരിക്കാം ഇത്.
ദൃശ്യത്തില്‍ റാണി വളരെ ഊര്‍ജ്ജസ്വലയായ, രസികയായ കഥാപാത്രമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ലെന്ന് മീന പറയുന്നു. റാണിക്ക് കുറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോര്‍ജ്ജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട്. അങ്ങനെ കുറെ ആശങ്കകളും പേടിയുമുളള കഥാപാത്രമാണ് രണ്ടാം ഭാഗത്തിലെന്നും മീന പറഞ്ഞു. മോഹന്‍ലാലുമായുളള കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും മീന പറയുന്നു. സത്യമായും എനിക്കറിഞ്ഞുകൂടാ, ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അങ്ങനെയാണ്. അത് പ്രേക്ഷകര്‍ ഇത്രമാത്രം സ്വീകരിച്ചത് എന്റെ ഭാഗ്യവും അനുഗ്രഹവുമാണ്. അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടറാണ്. അങ്ങനെ ഒരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കന്ന സ്വീകരണത്തിന്റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. മീന അഭിമുഖത്തില്‍ പറഞ്ഞു.
വരുണിന്റെ മൃതദേഹം എവിടെയാണ് സത്യത്തില്‍ കുഴിച്ചിട്ടിരിക്കുന്നതെന്ന് എന്ന ചോദ്യത്തിനും മീനയുടെ മറുപടി വന്നു. ഒരു ചിരിയോടെയാണ് ഇതിനുളള മറുപടി നടി നല്‍കിയത്. സത്യമായും എനിക്കറിയില്ല. നിങ്ങള്‍ ഫെബ്രുവരി 19വരെ കാത്തിരിക്കൂ എന്നാണ് മീന പറഞ്ഞത്. ജോര്‍ജ്ജുകുട്ടി ഇപ്പോഴും പിഴുക്കന്‍ തന്നെയാണെന്നും നടി പറയുന്നു. തിയ്യേറ്ററര്‍ ഉടമയായി. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് നടക്കുകയാണ്. എന്നിട്ടും പിശുക്ക് മാറിയിട്ടില്ല. വീട്ടില്‍ സഹായത്തിനൊരാളെ വയ്ക്കണമെന്ന് പറഞ്ഞാല്‍ നിനക്കെന്താണ് പണിയെന്ന് ചോദിക്കും. എങ്കിലും ചെറിയ ചെറിയ മാറ്റങ്ങളൊക്കെയുണ്ട് താനും എന്നും നടി പറഞ്ഞു.
