Connect with us

ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കിട്ട് ഭാവനയും ഭര്‍ത്താവും; ആശംസകളുമായി ആരാധകര്‍

Malayalam

ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കിട്ട് ഭാവനയും ഭര്‍ത്താവും; ആശംസകളുമായി ആരാധകര്‍

ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കിട്ട് ഭാവനയും ഭര്‍ത്താവും; ആശംസകളുമായി ആരാധകര്‍

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്. വീട്ടിലെത്തിയ പുതിയ അതിഥിയെക്കുറിച്ചുള്ള വിശേഷം ആണ് പുറത്തുവിട്ടത്. പുതിയ ഒരു മെര്‍സിഡേഴ്സ് ബെന്‍സ് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഭാവനയും നവീനും. കാറിന് മുന്നില്‍ കീയുമായി നില്‍ക്കുന്ന ഭാവനയുടെയും നവീന്റെയും ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തിന് താഴെ ആശംസ അറിയിച്ച് ആരാധകരും എത്തി.

അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്ത. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇനി മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധനമാണ് ഭാവനയ്ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. ഇന്‍സ്റ്റഗ്രാമില്‍ പ്രിയപ്പെട്ട നടിയുടെ വിശേഷം ആരാഞ്ഞ് ആരാധകര്‍ എത്താറുണ്ട്.തിരിച്ചും അങ്ങനെ തന്നെയാണ്. തന്റെ ചെറിയ വിശേഷങ്ങള്‍ പോലും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാനും താരം ശ്രമിക്കാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ്. ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രമത്തിലെ പ്രിയപ്പെട്ട ഗാനമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് ‘ഇന്‍സ്പെക്ടര്‍ വിക്രം’. പ്രജ്വല്‍ ദേവരാജ് ആണ് ചിത്രത്തിലെ നായകന്‍. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രത്തിലെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ഗാനത്തിന് ലഭിക്കുന്നത്. ശ്രീ നരസിംഹയാണ് ഇന്‍സ്‌പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്‌രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദര്‍ശന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

More in Malayalam

Trending

Recent

To Top