Malayalam
‘രാജകീയമായി തോന്നി വേണ്ടാന്ന് വെക്കാന്‍ തോന്നിയില്ല’; മീനാക്ഷി അമ്മയെപ്പോലെ മാറുന്നു വെന്ന് സോഷ്യല്‍ മീഡിയ
‘രാജകീയമായി തോന്നി വേണ്ടാന്ന് വെക്കാന്‍ തോന്നിയില്ല’; മീനാക്ഷി അമ്മയെപ്പോലെ മാറുന്നു വെന്ന് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് മീനാക്ഷി ദിലീപ്. അഭിനയരംഗത്തേയ്ക്ക് എത്തിയിട്ടില്ലാ എങ്കിലും മീനാക്ഷി പങ്കിടുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. എപ്പോഴാണ് അഭിനയലോകത്തേയ്ക്ക് എത്തപ്പെടുന്നതെന്നും കാത്തിരിക്കുകയാണെന്നുമെല്ലാം ആരാധകര്‍ പറയുമ്പോള്‍ സിനിമയിലേയ്ക്കുള്ള രംഗപ്രവേശനത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത മീനാക്ഷി ചെന്നൈയില്‍ പഠിക്കാന്‍ പോയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ഒന്നും ആരാധകര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ നാദിര്‍ഷയുടെ മകളും മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ആയിഷയുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി എത്തിയിരുന്നു. വിവാഹവേദിയില്‍ നിന്നുള്ള താരപുത്രിയുടെ ഫോട്ടോസും വൈറലായിരുന്നു.
ഇപ്പോള്‍ മീനാക്ഷിയുടെ പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആക്്ടീവാണ്. മീനാക്ഷി ദിലീപ് എന്ന പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമുള്ള ഈ ഇന്‍സ്റ്റാഗ്രാം മീനാക്ഷിയുടേതാണ്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോസ് അടക്കം നിരവധി ചിത്രങ്ങളാണ് പുതിയ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മീനൂട്ടി പുറത്ത് വിട്ടത്. അതില്‍ ഏറ്റവും പുതിയതായി കാട്ടിലേക്കുള്ള യാത്രയെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം കിടിലന്‍ ക്യാപ്ഷനും നല്‍കിയിരുന്നു. ഗോ വൈല്‍ഡ് ഫോര്‍ എ വൈല് എന്ന ക്യാപ്ഷനില്‍ ബോള്‍ഡ് ലുക്കിലുള്ള ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ ആശ്ചര്യപ്പെട്ട് കൊണ്ട് നടി നമിത പ്രമോദ് കമന്റുമായി എത്തിയിരുന്നു. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നമിത. ഇരുവരുടെയും സൗഹൃദം നേരത്തെയും ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്.
നമിത തന്നെ പല അഭിമുഖങ്ങളിലും താരപുത്രിയെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇത് മാത്രമല്ല സാരി ഉടുത്ത് നില്ക്കുന്നതും ആയിഷയുടെ കല്യാണ ദിവസമെടുത്ത സിംഗിള്‍ ഫോട്ടോയും മീനൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഒറ്റ വരിയിലുള്ള ക്യാപ്ഷനാണ് കൊടുക്കുന്നതെങ്കിലും ശ്രദ്ധിക്കപ്പെടുന്നവയാണ്. ‘രാജകീയമായി തോന്നി, പിന്നീട് വേണ്ടാന്ന് വെക്കാന്‍ തോന്നിയില്ല’ എന്ന ക്യാപ്ഷനാണ് സിംഗിള്‍ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയും കമന്റുമായി നമിത എത്തിയിരുന്നു. സൗന്ദര്യം നിലവാരം പുലര്‍ത്തുന്നു എന്നാണ് നമിതയുടെ കമന്റ്. 916 എന്നാണ് നമിതയ്ക്ക് മീനു നല്കിയ മറുപടി.
എന്തായാലും നമിതയുടെ ഓഫിഷ്യല്‍ പേജില്‍ നിന്നും കമന്റുകള്‍ വരുന്നതിനാല്‍ ഇത് മീനാക്ഷിയുടെ യഥാര്‍ഥ ഇന്‍സ്റ്റാഗ്രാം പേജ് ആണെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. മീനാക്ഷി കൂടി സോഷ്യല്‍ മീഡിയ പേജില്‍ ആക്ടീവ് ആയതോടെ കൂടുതല്‍ വിശേഷങ്ങള്‍ മീനൂട്ടിയിലൂടെ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്രായം കൂടി വരുന്നതിന് അനുസരിച്ച് അമ്മ മഞ്ജു വാര്യറെ പോലെ മീനാക്ഷി മാറുകയാണെന്നാണ് പൊതുവേ എല്ലാവരും താരപുത്രിയെ കുറിച്ച് പറയുന്നത്. ജൂനിയര്‍ മഞ്ജു വാര്യര്‍ എന്ന വിശേഷണം വൈകാതെ സ്വന്തമാക്കാന്‍ മീനാക്ഷിയ്ക്ക് സാധിക്കട്ടേ എന്നാണ് എല്ലാവര്ക്കും ആശംസിക്കാനുള്ളത്.
