നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല, ഇതില്‍ ഏതാണ് ഒര്‍ജിനല്‍ ഐശ്വര്യ റായി; വൈറലായി പാകിസ്ഥാനിലെ ‘ഐശ്വര്യ റായ്’ യുടെ ചിത്രങ്ങള്‍
സെലിബ്രിറ്റികളുമായി രൂപസാദൃശ്യമുളള ആളുകളുടെ മുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ അപരകളുടെയും അപരന്മാരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ മുന്‍പ് തരംഗമായിരുന്നു. ഐശ്വര്യ റായിയുടെ മുഖവുമായി സാദൃശ്യമുളള തൊടുപുഴ സ്വദേശി അമൃതയുടെ ചിത്രവും മുന്‍പ് വൈറലായിരുന്നു. മോഡലിംഗ് രംഗത്തുളള അമൃതയുടെ ചിത്രങ്ങള്‍ കണ്ട് ഐശ്വര്യ റായിയെ പോലെ തന്നെയുണ്ടെന്നാണ് അന്ന് എല്ലാവരും അഭിപ്രായപ്പെട്ടത്.
അമൃതയ്ക്ക് പിന്നാലെ ഇപ്പോഴിതാ ഐശ്വര്യ റായിയുമായി സാദൃശ്യമുളള പാക്കിസ്ഥാന് സ്വദേശിയുടെ ചിത്രവും വൈറലാവുകയാണ്. പാക്കിസ്ഥാന് സ്വദേശിനിയായ ആംന ഇമ്രാന് എന്നെ പെണ്‍കുട്ടിയുടെ ചിത്രമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആംനയുടെ ചിത്രം കണ്ടാല്‍ ഐശ്വര്യയെ പോലെ തന്നെയുണ്ടെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നു.
ഇതിന് പിന്നാലെ ഐശ്വര്യയെ പോലെ മേക്കപ്പും വസ്ത്രധാരണവും ചെയ്തുളള ചിത്രങ്ങള്‍ ആംന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഐശ്വര്യ റായിയുടെ സിനിമകളിലെ രംഗങ്ങളും പാട്ടും ആംന വീഡിയോ ആക്കി പോസ്റ്റ് ചെയ്തിരിക്കുന്നു. ദേവദാസ്, മൊഹബത്തേന്, ഏ ദില്‍ ഹേ മുഷ്കില്‍ എന്നീ സിനിമകളിലെ ഐശ്വര്യയുടെ ഡയലോഗുകള്‍ പുനരവതരിപ്പിച്ചാണ് ആംന എത്തിയിരിക്കുന്നത്.
അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമായ താരമാണ് ഐശ്വര്യ റായ് ബച്ചന്. മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പൊന്നിയന്‍ ശെല്വനിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബോളിവുഡിന് പുറമെ തമിഴിലും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് ഐശ്വര്യ. എന്തിരനാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ബോളിവുഡില്‍ ഫന്നെ ഖാന് എന്ന ചിത്രവും മുന്‍ ലോകസുന്ദരിയുടെതായി പുറത്തിറങ്ങി.
