Malayalam
കങ്കണയ്ക്കെതിരെ മുംബൈ കോടതിയുടെ വാറന്റ്; നടപടി ജാവേദ് അക്തറിന്റെ പരാതിയെ തുടര്‍ന്ന്
കങ്കണയ്ക്കെതിരെ മുംബൈ കോടതിയുടെ വാറന്റ്; നടപടി ജാവേദ് അക്തറിന്റെ പരാതിയെ തുടര്‍ന്ന്
എപ്പോഴും വിവാദങ്ങളില്‍ ചെന്ന് പെടാറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. കഴിഞ്ഞ കുറച്ച് നാളു മുമ്പ് വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പലരും നിയമനടപടിയിലേക്ക് നീങ്ങിയിരുന്നു. ജാവേദ് അക്തര്‍ നല്കിയ പരാതിയില്‍ സമന്‍സ് അയച്ചിട്ടും കങ്കണ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് നടിക്കെതിരെ മുംബൈ കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
മാര്‍ച്ച് 1ന് ഹാജരാവാനായിരുന്നു കോടതി നിര്‍ദേശിച്ചത്. സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാവാതെ വന്നതോടെയായിരുന്നു നടിക്കെതിരെ വാറന്റ്. കേസ് മാര്‍ച്ച് 22ലേക്ക് മാറ്റിയിരിക്കുകയാണ്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറായിരുന്നു കങ്കണയ്ക്കെതിരെ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നായിരുന്നു പരാതി.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയായി ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ തുറന്നടിച്ചിരുന്നു കങ്കണ. അതിനിടയിലായിരുന്നു ജാവേദിന്റെ പേരും ഉള്‍പ്പെടുത്തിയത്. ഹൃത്വിക് റോഷനുമായുള്ള അടുപ്പത്തില്‍ നിന്നും പിന്‍വാങ്ങാനായി ജാവേക് അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു കങ്കണ റണാവത്ത് ആരോപിച്ചത്.
ജാവേദ് അക്തറിന്റെ ഭാര്യയും അഭിനേത്രിയുമായ ശബാന ആസ്മിയും വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. വാര്‍ത്തകളില്‍ തന്റെ പേര് വരുന്നത് കങ്കണയെ ഭയപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു ശബാന ആസ്മിയുടെ പ്രതികരണം.
